Mowgli: Legend of the Jungle
മൗഗ്ലി: ലെജൻഡ് ഓഫ് ദ ജംഗിൾ (2018)

എംസോൺ റിലീസ് – 964

Download

2882 Downloads

IMDb

6.5/10

മൗഗ്ലി എന്ന മനുഷ്യക്കുഞ്ഞിനെ ഇന്ത്യൻ കാടുകളിലെ ചെന്നായക്കൂട്ടം വളർത്തുന്നു. കാട്ടിലെ നിഷ്‌ഠുരമായ നിയമങ്ങൾ ബാലു എന്ന കരടിയുടെയും ഭഗീര എന്ന കരിമ്പുലിയുടെയും സഹായത്തോടെ അവൻ പഠിച്ചെടുക്കുന്നു, കാട്ടിലെ മൃഗങ്ങൾ മൗഗ്ലിയെ അവരിലൊരുവനായി അംഗീകരിക്കുന്നു, പക്ഷേ ഷേർഘാൻ എന്ന ക്രൂരനായ കടുവയ്ക്ക് മാത്രം അവനോട് വൈരാഗ്യം തോന്നുന്നു. മനുഷ്യനായി ജനിച്ചു എന്നതുകൊണ്ടുതന്നെ കാട്ടിൽ മൗഗ്ലിയെ കാത്തുകൊണ്ട് ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്നുണ്ട്.

2016 ൽ റിലീസ് ചെയ്യനുദ്ദേശിച്ചിരുന്ന ഈ സിനിമ സാങ്കേതിക തികവ് വരുത്തുന്നതിനും അതേ വർഷം റീലീസ് ചെയ്ത സമാന ചിത്രമായ ‘ ദി ജംഗിൾ ബുക്ക് ‘ എന്ന സിനിമയിൽ നിന്നും റീലീസിൽ അകലം നിലനിർത്തുന്നതിനും വേണ്ടി 2018 ൽ റിലീസ് ചെയ്തു. വാർണർ ബ്രോസ് പിക്ചേയ്സ് നിർമ്മിച്ച സിനിമയുടെ അവകാശങ്ങൾ പിന്നീട് നെറ്റഫ്ളിക്സിന് കെെമാറുകയായിരുന്നു.