Mulan
മുലാൻ (2020)

എംസോൺ റിലീസ് – 2049

Download

12565 Downloads

IMDb

5.8/10

ഇതിഹാസമായി മാറിയ ഒരു പെൺകുട്ടിയുടെ കഥയാണ് 2020 ‘നിക്കി കാരോ’യുടെ സംവിധാനത്തിൽ “ഡിസ്നി” പുറത്തിറക്കിയ “മുലാൻ.”
വടക്കൻ അധിനിവേശക്കാരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഒരു കുടുംബത്തിൽ ഒരാൾ രാജസൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്ന് ചൈന രാജാവ് ഉത്തരവ് പുറപ്പെടുവിക്കുന്നു. എന്നാൽ രണ്ട് പെൺമക്കൾ മാത്രമുള്ള
ഒരു ധീര യോദ്ധാവ് തന്റെ രോഗം മറന്ന് യുദ്ധത്തിന് പോകാൻ തയ്യാറെടുക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ മൂത്ത മകളായ ഹ്വാ മുലാൻ, രോഗിയായ പിതാവിന്റെ സ്ഥാനം ഏറ്റെടുത്ത്, കുടുംബം അറിയാതെ ഇരുട്ടിന്റെ മറവിൽ രാജസൈന്യത്തിൽ ചേരാൻ വീട് വിട്ടിറങ്ങുന്നു. ഹ്വാ ജുൻ എന്ന പുരുഷനെന്ന നിലയിൽ വേശം മാറുന്നതിലൂടെ, അവൾ ഓരോ ഘട്ടത്തിലും പരീക്ഷിക്കപ്പെടുന്നു. എന്നാൽ താൻ ചെയ്ത കള്ളത്തരം മനസ്സിൽ വല്ലാതെ മുറിവുണ്ടാക്കുന്നതിനാൽ… താനാരാണെന്ന സത്യം അവൾ വെളിപ്പെടുത്താൻ തയ്യാറാകുന്നു…