Murder on the Orient Express
മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്സ് (2017)

എംസോൺ റിലീസ് – 941

Subtitle

6915 Downloads

IMDb

6.5/10

അഗതാ ക്രിസ്റ്റിയുടെ നോവലിനെ അടിസ്ഥാനമാക്കി സിനിമയായും ടിവി സീരിയൽ ആയും റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഒരു കഥയാണ് മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്സ്. ജറുസലേമിലെ ഒരു കേസ് തെളിയിച്ച ശേഷം അല്പം വിശ്രമം ആവശ്യമാണെന്ന് സ്വയം തീരുമാനിച്ച് വിശ്രമിക്കാൻ ഒരുങ്ങുമ്പോൾ പെട്ടെന്ന് ഒരു കേസിന്റെ ആവശ്യത്തിനായി പൊയ്റോട്ടിന് ഒറിയന്റ് എക്സ്പ്രസ്സിൽ ഒരു യാത്ര ചെയ്യേണ്ടി വരുന്നു. അതിൽ വെച്ച് ഒരു കൊലപാതകം നടക്കുകയും, അത് അന്വേഷിക്കാൻ പോയ്‌റോട്ട് നിര്ബന്ധിതനാകുകയും ചെയ്യുന്നു.

തന്റെയൊപ്പം ട്രെയിനിൽ തന്നെയുള്ള ആരോ ഒരാളാണ് കൊലപാതകി. പക്ഷേ ആര്? പോയ്‌റോട്ടിനെ ശരിക്കും വട്ടം ചുറ്റിക്കുന്ന ഒരു കേസ് തന്നെയായിരുന്നു അത്. ലോകത്തിൽ ശരിയും തെറ്റും മാത്രമേയുള്ളൂ അതിനിടയിലായി ഒന്നുമില്ലെന്ന് വിശ്വസിച്ചിരുന്ന പോയ്‌റോട്ടിന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി നിന്ന ഒരു കേസിന്റെ കഥ.