My Son
മൈ സൺ (2021)

എംസോൺ റിലീസ് – 3043

Download

3389 Downloads

IMDb

6/10

ക്രിസ്ത്യൻ ക്യരിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച് ജെയിംസ് മകാവോയെ കേന്ദ്ര കഥാപാത്രമാക്കി 2021-ൽ പുറത്തിറങ്ങിയ ത്രില്ലർ ചലച്ചിത്രമാണ് “മൈ സൺ“. 2017-ൽ പുറത്തിറങ്ങിയ Mon garçon എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഇംഗ്ലീഷ് റീമേക്ക് കൂടിയാണ് ഈ ചിത്രം.

ഈതൻ എന്ന ഏഴ് വയസ്സുകാരന്റെ തിരോധാനവും അതിനുപ്പിന്നിലെ നിഗൂഢതകളുമാണ് ചിത്രം ചർച്ചചെയ്യുന്നത്. ജെയിംസ് മകാവോയാണ് കേന്ദ്ര കഥാപാത്രമായ എഡ്മണ്ട് മുറായിയെ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ സങ്കീര്‍ണവും, അപകടകാരവുമാണ് എഡ്മണ്ടിന്റെ തൊഴിൽ മേഖല. ദാമ്പത്യത്തിലെ താളപ്പിഴകൾ മൂലം വിവാഹമോചനം നേടുന്ന എഡ്മണ്ടിന് തന്റെ മകനൊരു നല്ല അച്ഛനാവാനോ, മികച്ചൊരു വ്യക്തി ജീവിതം നയിക്കാനോ സാധിക്കുന്നില്ല. ഈതന്റെ തിരോധാനത്തെ തുടർന്നുണ്ടാക്കുന്ന അന്വേഷണം പല സൂപ്രധാന രഹസ്യങ്ങളും പുറത്ത് കൊണ്ടുവരുന്നു. ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളുടെ കഥയാണ് “മൈ സൺ“.