എം-സോണ് റിലീസ് – 497

ഭാഷ | സ്പാനിഷ് (മെക്സിക്കൻ) |
സംവിധാനം | Luis Buñuel |
പരിഭാഷ | ആർ. നന്ദലാൽ, ഓപ്പൺ ഫ്രെയിം |
ജോണർ | ഡ്രാമ |
ഇരുപതാംനൂറ്റാണ്ടു തുടങ്ങുന്ന വർഷത്തിലെ ഫെബ്രുവരി 22– നു സ്പെയിനിൽ ജനിച്ച്, ഫ്രാൻസിലൂടെ അമേരിക്കയിലെത്തി, മെക്സിക്കോയിലൂടെ ജീവിതചക്രം പൂർത്തിയാക്കിയ സംവിധായകൻ – ലൂയി ബുനുവൽ. ആന്തരിക ജീവിതത്തെ അനന്യമായ അനുഭവങ്ങളിലൂടെ പ്രദർശിപ്പിച്ചു തിരശ്ശീലകൾക്കു തീ പിടിപ്പിച്ചു. കാനിലും ഓസ്കറിലുമൊക്കെ പലവട്ടം അംഗീകരിക്കപ്പെട്ട ബുനുവൽ അറിയപ്പെടുന്നതു ചലച്ചിത്രകാരൻ എന്ന നിലയിലാണെങ്കിലും എഴുത്തുകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാനാവില്ല. ചലച്ചിത്രകാരനേക്കാൾ ഒട്ടും പിന്നിലല്ലാത്ത എഴുത്തുജീവിതത്തിന്റെ ഉടമ. സ്വന്തം ജീവിതത്തിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ഒരു കാലഘട്ടത്തെ പ്രകോപിപ്പിച്ച് പുതിയൊരു സൗന്ദര്യശാസ്ത്രം ബുനുവൽ ലോകത്തിനു സംഭാവന ചെയ്തു. കടുത്ത ആശയക്കുഴപ്പം. വാദപ്രതിവാദങ്ങൾ. ബുദ്ധിഭ്രമം സംഭവിച്ചവരുടേതുപോലെയുള്ള പ്രവർത്തനങ്ങൾ. ഓരോരുത്തരും അവനവന്റെ വിപ്ലവം നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന കാലം. മഹത്തായ, അത്ഭുതകരമാം വിധം രക്ത–രഹിതമായ ആഘോഷങ്ങളുടെ കാലം. സർ റിയലിസം എല്ലാ തീക്ഷ്ണതയോടെയും മനോഹാരിതയോടെയും അപകടകരമായും എന്റെ അവസാനശ്വാസത്തെ ആവേശകരമാക്കുന്നു.
ബെനിറ്റോ പെരസ് ഗാൾഡോസിന്റെ പുസ്തകത്തെ ആസ്പതമാക്കി ബുനുവൽ എടുത്ത മെക്സിക്കൻ ചിത്രമാണ് നസറിൻ. യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങളെ ജീവിതം കൊണ്ട് സക്ഷാത്കരിയ്ക്കുന്ന ഒരു പാവം പുരോഹിതന്റെ കഥയാണ് നസ്രിൻ. കത്തോലിക്ക സഭയുടെ പരാജയങ്ങളിലെയ്ക്കാണ് അത് ക്യാമറ നീട്ടിയത്. അധികാരത്തിന്റെ എല്ലാ ആധിപത്യങ്ങളോടും തീവ്രമായി കലഹിച്ച കലാകാരനായിരുന്നു ബുനുവൽ. കാൻ ചലചിത്രമേളയിലെ ഇന്റർനാഷ്നൽ പ്രൈസ് നേടിയയിതിനൊപ്പം കത്തോലിക്കാ വിരുദ്ധനായിരുന്ന ബുനുവലിന്റെ ഈ ചിത്രം വത്തിക്കാൻ പുറത്തിറക്കിയ മികച്ച ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു.