Ninja: Shadow of a Tear
നിഞ്ച: ഷാഡോ ഓഫ് എ ടിയർ (2013)

എംസോൺ റിലീസ് – 2002

Subtitle

8536 Downloads

IMDb

6.1/10

 ലോകമെമ്പാടുമുള്ള ആക്ഷൻ സിനിമ പ്രേമികളുടെ പ്രിയ നായകൻ സ്കോട്ട് അഡ്‌കിൻസിനെ നായകനാക്കി ഐസക്ക് ഫ്ലോറൻടയ്ൻ സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ Ninja എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2013ൽ പുറത്തിറങ്ങിയ Ninja shadow of a tear അഥവാ Njnja 2.
ആദ്യ ഭാഗം കണ്ടിട്ടില്ലെങ്കിലും ആസ്വാദനത്തെ ഒട്ടും ബാധിക്കാതെതന്നെ രണ്ടാം ഭാഗം ആസ്വദിച്ചു  കാണാൻ സാധിക്കും വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ജപ്പാനിലെ പ്രസിദ്ധമായ ഡോജോ അഥവാ ആയോധനകലാ പരിശീലനകേന്ദ്രം നടത്തികൊണ്ടിരിക്കുകയാണ് നായകൻ കേസി ബൗമാനും ഭാര്യ ടകെടെയും.ഒരു രാത്രി കേസി വീട്ടിലില്ലാത്ത സമയത്ത്  ആരോ വീട്ടിൽ അതിക്രമിച്ചു കയറി ടകെഡയെ കൊലപ്പെടുത്തുന്നു.ഗർഭിണിയായ തന്റെ ഭാര്യയെ കൊലപ്പെടുത്തിയവരെ കണ്ടെത്താനും അവരോട് പ്രതികാരം ചെയ്യാനും, നായകൻ കേസി തന്റെ സുഹൃത്ത് നക്കബറയുടെ സഹായത്തോടെ മ്യാന്മറിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം.
“Undisputed സിനിമാ സീരിസിലെ ‘യൂറി ബോയ്ക്കാ’ എന്ന നായക കഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച  സ്കോട്ട് അഡ്‌കിൻസിന്റെ മറ്റൊരു തകർപ്പൻ പ്രകടനമായിരുന്നു ഈ ചിത്രത്തിൽ.നിലവിലെ സിനിമാലോകത്തെ മികച്ച  മാർഷ്യൽ ആർട്‌സ് ഫൈറ്റർമ്മാരിൽ മുൻപന്തിയിലുള്ള സ്കോട്ടിൻ്റെ ഒറ്റയാൾ പ്രകടനമാണ് ചിത്രത്തിലുടനീളം.പരിസരം മറന്ന് ആസ്വദിക്കാനുള്ള അത്യുഗ്രൻ ഫൈറ്റ് സീക്വൻസുകളാണ് ഈ ചിത്രത്തിൽ പ്രേക്ഷകരെ  ത്രില്ലടിപ്പിച്ചിരുത്തുന്ന പ്രധാന ഘടകം.