No Country for Old Men
നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍ (2007)

എംസോൺ റിലീസ് – 28

Download

15734 Downloads

IMDb

8.2/10

2007-ല്‍ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥയേ്ക്കും ഉള്‍പ്പെടെ നാല് ഓസ്‌കറുകള്‍ ലഭിച്ച കോയന്‍ സഹോദരന്മാരുടെ (ജോയല്‍ കോയന്‍, ഏഥന്‍ കോയന്‍ ) ചിത്രമാണ് ‘നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍’. കോര്‍മാക് മക്കാര്‍ത്തിയുടെ ഇതെ പേരുള്ള നോവലിന്‍റെ ചലചിത്ര അവിഷ്കാരമാണ് ഈ ചിത്രം.

ലഹരിമരുന്നു കച്ചവടത്തില്‍ നിന്ന് ബാക്കിയായ പണവും അത് വീണ്ടെടുക്കുന്നതിന് ഒരു വാടകക്കൊലയാളി നടത്തുന്ന ശ്രമവുമാണ് പ്രത്യക്ഷത്തില്‍ ഈ സിനിമയുടെ പ്രമേയമെങ്കിലും അമേരിക്കന്‍ സമൂഹത്തിന്റെ ഭീതിജനകമായ അപചയത്തിന്റെ ചിത്രമാണ് യഥാര്‍ഥത്തില്‍ സംവിധായകരായ കോയന്‍ സഹോദരന്മാര്‍ ആവിഷ്‌കരിക്കുന്നത്. ഒരാളെ കൊല്ലണമോയെന്ന് ഈ സിനിമയിലെ കൊലയാളി നിശ്ചയിക്കുന്നത് ഒരു നാണയം ടോസ് ചെയ്തുകൊണ്ടാണ്. ടോസ് നേടിയതുകൊണ്ട് മാത്രം കൊല്ലപ്പെടാതിരിക്കുന്ന ഒരു കട ഉടമയോട് ആ നാണയം പ്രത്യേകം സൂക്ഷിച്ചുവെക്കണമെന്നും നിങ്ങളുടെ തലവര മാറ്റിയ നാണയമാണതെന്നും
കൊലയാളി പറയുന്നുണ്ട്.