എം-സോണ്‍ റിലീസ് – 1473
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Darren Aronofsky |
പരിഭാഷ | സാരംഗ് മാത്തിൽ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
മനുഷ്യരുടെ ചെയ്തികൾ കാരണം തിന്മ നിറഞ്ഞ ലോകത്തെ ശുദ്ധീകരിക്കാനായി ഒരു പ്രളയത്തിലൂടെ മനുഷ്യരെ മുഴുവനായും ഇല്ലാതാക്കാൻ ദൈവം തീരുമാനിക്കുന്നു. ആ പ്രളയത്തിൽ നിന്നും മറ്റു ജീവജാലങ്ങളെ സംരക്ഷിക്കാനും പുതിയ ലോകത്തിന്റെ സൃഷ്ടിക്കായി സഹായിക്കാനും ദൈവം നോഹയെ തിരഞ്ഞെടുക്കുന്നു. നോഹ നിർമിക്കുന്ന പേടകത്തിൽ കയറി ജീവജാലങ്ങൾ പ്രളയത്തെ അതിജീവിക്കുന്നു.
ഒരുപക്ഷേ എല്ലാവരും ചെറുപ്പത്തിൽ കേട്ടിരിക്കാനിടയുള്ള ഈ കഥയുടെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. നോഹയുടെ കഥയെ മുൻനിർത്തി മനുഷ്യരുടെ വികാരവിചാരങ്ങളെ കൂടി സിനിമ ചർച്ച ചെയ്യുന്നുണ്ട്. ഇന്നത്തെ സാഹചര്യങ്ങളോട് വളരെയേറെ സാമ്യത പുലർത്തുന്നുണ്ട് ഈ സിനിമ. മനുഷ്യരുടെ പ്രവർത്തികൾ ഇതുപോലെ തുടരുകയാണെങ്കിൽ ഭാവിയിൽ അതൊരു നാശത്തിൽ ചെന്നവസാനിക്കും എന്നുകൂടി സിനിമ ചൂണ്ടിക്കാണിക്കുന്നു.
കഥകൊണ്ടും ദൃശ്യമികവു കൊണ്ടും മുന്നിട്ടു നിൽക്കുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകർക്കും ഒരു മികച്ച ദൃശ്യവിരുന്നു തന്നെയായിരിക്കും.