Now You See Me
നൗ യു സീ മി (2013)

എംസോൺ റിലീസ് – 1381

Download

14882 Downloads

IMDb

7.2/10

കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായവർ വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന കലയാണ്‌ മാജിക്. മാജിക്, മനുഷ്യന്റെ ബൗദ്ധിക തന്ത്രങ്ങൾ മാത്രമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഒരു അമാനുഷികനായ അത്ഭുതതന്ത്രജ്ഞനെ കാണുന്ന മാതിരി രണ്ടു കണ്ണുകളും തുറന്നു പിടിച്ചു കൊണ്ട് ആ മാന്ത്രികന്റെ ചെയ്തികളെ ഹർഷോന്മാദത്തോടെ കണ്ടിരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ‘Now You See Me (2013)’.

Louis Leterrier സംവിധാനം ചെയ്ത ചിത്രം നാല് തെരുവ് മാന്ത്രികരുടെ കഥ പറയുന്നു. ഡാനിയൽ അറ്റ്ലസ് (ജെസ് ഐസൻബർഗ്), ഹെൻലീ റീവ്സ് (ഇസ്ലാ ഫിഷർ), ജാക്ക് വൈൽഡർ (ഡേവ് ഫ്രാങ്കോ), മെറിറ്റ്‌ മക്കിനീ (വുഡീ ഹാരിസണ്‍) എന്നീ നാല് തെരുവ് മാന്ത്രികരെ അവർ ഇന്നുവരെ കണ്ടിട്ടില്ലാത്ത, അവർക്കറിയില്ലാത്ത ഒരു വ്യക്തി ഒന്നിപ്പിക്കുന്നു. ഒരു വർഷത്തിനു ശേഷം ‘ഫോർ ഹോഴ്സ്മെൻ’ എന്ന പേരിൽ ലാസ് വെഗാസിൽ ഒരു ഷോ നടത്തുന്നു. പാരീസിലുള്ള ഒരു ബാങ്ക് കൊള്ളയടിക്കുന്നതാണ് അവരുടെ മാജിക്കിന്റെ തീം. പക്ഷേ ഷോ കഴിയുമ്പോഴേക്കും യഥാർത്ഥത്തിൽ ബാങ്ക് കൊള്ളയടിക്കപ്പെടുന്നു. FBI എജെന്റ് ഡില്ലനും (മാർക്ക് റഫല്ലോ), ഇന്റർപോൾ എജന്റ് അൽമയും (മെലനീ ലൊരന്റ്) ഫോർ ഹോഴ്സ്മന്റെ മാജിക്കിന്റെ കുരുക്കഴിക്കാൻ ഇറങ്ങി തിരിക്കുന്നു. അവർക്കൊപ്പം മാജിക്കുകളുടെ രഹസ്യങ്ങൾ തുറന്ന് കാട്ടി കോടികൾ കൊയ്യുന്ന താഡിയസ് ബ്രാഡ്ലിയും (മോർഗൻ ഫ്രീമാൻ).

കടപ്പാട് : Arun J Mohan