എം-സോണ് റിലീസ് – 905
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Soderbergh |
പരിഭാഷ | ഗിരി പി എസ് |
ജോണർ | ക്രൈം, ത്രില്ലർ |
ഒരാൾ ഗൗരവകരമായ ഒരു കാര്യം സംസാരിക്കുകയും കേട്ട് നിന്നവൻ പറയുന്നത് മുഴുവൻ കേട്ട് നിന്ന ശേഷം എന്തോ തമാശ കേട്ടപോലെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ച കാര്യമാണ് ഇത്.
ഇതേ വിഷയമാണ് സ്റ്റീവൻ സോഡർബർഗ് എന്ന സംവിധായകൻ അദ്ദേഹത്തിന്റെ ഓഷ്യൻസ് 11 എന്ന ഈ ചിത്രത്തിലും കൈകാര്യം ചെയ്തിരിക്കുന്നത്. ഡാനിയേൽ ഓഷ്യൻ എന്ന നമ്മുടെ നായകൻ 4 വർഷങ്ങൾക്ക് ശേഷം പരോളിൽ പുറത്തിറങ്ങുകയാണ്. വരവിന്റെ ഉദ്ദേശം കൊള്ളയടി തന്നെ. പക്ഷേ ബാങ്കല്ല കസിനോയാണ് ഡാനിയുടെ ലക്ഷ്യം. ഈ സാഹസത്തിന് അദ്ദേഹത്തിനും സുഹൃത്തായ റസ്റ്റിനും ഒപ്പം 9 പേര് കൂടെ ചേരുന്നു. അങ്ങനെ ഒഷ്യൻസ് 11 സംഭവിക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച റോബറി സിനിമകളുടെ കൂട്ടത്തിൽ ഈ ചിത്രം നില്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം കേവലം കൊള്ളയടിയുടെ അത്ഭുതകരമായ പുതിയ രീതി കൊണ്ടല്ല. പകരം ഈ ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് അതിന്റെ കാരണം. ദ്വയാർത്ത പ്രയോഗങ്ങളുടെ ആറാട്ട് ആണ് സിനിമ. പക്ഷേ അവയൊന്നും മലയാളികൾക്ക് പരിചയമായ ലൈംഗിക ചുവയുള്ള പ്രയോഗങ്ങളല്ല.
സൂപ്പർ സ്റ്റാർസ് അണിനിരന്ന ചിത്രമാണെങ്കിൽ കൂടെ ചിത്രം ശ്രദ്ധ പിടിച്ചു പറ്റിയത് തിരക്കഥയുടെ പേരിലാണ്. തിരക്കഥയിലെ ഈ മികവ് പൂർണമായും പരിഭാഷയിൽ കൊണ്ടുവരികയെന്നത് അസാധ്യം ആയിരുന്നു. കാരണം സിനിമ കൈകാര്യം ചെയ്യുന്ന ദ്വയാർത്ത പ്രയോഗങ്ങൾ പരിഭാഷയിൽ ഉൾപ്പെടുത്തിയാൽ അതൊന്നും പരിഭാഷ കാണുന്ന പ്രേക്ഷകർക്ക് മനസിലാകുന്നതല്ല. അത്രയും ബുദ്ധിമുട്ടും പല മാനങ്ങളും ഉള്ള സംഭാഷണങ്ങൾ ചിത്രത്തിലുണ്ട്. പക്ഷേ പരിഭാഷകന്റെ അറിവിന്റെ പരമാവധി പ്രഷകരിലേക്ക് കാര്യങ്ങൾ നേരിട്ട് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. സിനിമയിൽ ഇരുത്തി ചിന്തിക്കേണ്ട പല ഇടങ്ങളിലും പരിഭാഷകൻ ഈ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഒരുപാട് ഇന്ത്യൻ ചിത്രങ്ങൾക്കും ഹോളിവുഡ് ചിത്രങ്ങൾക്കും വഴി ഒരുക്കിയ, ഒരുതരത്തിലും പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കാൻ നിൽക്കാത്ത മികച്ച ചിത്രം.