എം-സോണ്‍ റിലീസ് – 1814
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Walter Salles |
പരിഭാഷ | മുഹമ്മദ് റഫീക് ഇ. |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ് |
ജാക്ക് കെറ്വാക്കിൻ്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2012 ൽ വോൾടർ സാലെസ് സംവിധാനം ചെയ്ത അഡ്വഞ്ചർ ഡ്രാമ ഫിലിം ആണ് “ഓൺ ദ റോഡ്.” ഒരെഴുത്തുകാരനാകാൻ മോഹിക്കുന്ന സാൽ പാരഡൈസ് ന്യൂയോർക്കിൽ ഒരു രാത്രി സുഹൃത്തായ കാർലോയുടെ കൂടെ ഡീൻ മോറിയാറ്റി എന്ന യുവാവിനെ കണ്ടുമുട്ടുന്നു. അച്ഛൻ്റെ മരണശേഷം സാലിൻ്റെ തീവ്ര നിരാശയ്ക്ക് ഒരു ഗതിമാറ്റമായിരുന്നു അവരുടെ സൗഹൃദം.എഴുത്തുകാരൻ എന്ന നിലക്ക് താൻ അനുഭവിക്കുന്ന റൈറ്റേഴ്സ് ബ്ലോക്കിൽ നിന്നു മോചനം കിട്ടാൻ ഡീനിനെ കാണാൻ വേണ്ടി സാൽ ഡെൻവറിൽ പോകുന്നു. ഒരു പുസ്തകമെഴുതുക എന്ന തന്റെ എക്കാലത്തേയും സ്വപ്നം നിറവേറ്റാൻ വേണ്ട അനുഭവങ്ങൾക്ക് വേണ്ടിയുമായിരുന്നു ആ യാത്ര. അതോടെ സാലിൻ്റെ ജീവിതത്തിൽ ‘ഓൺ ദ റോഡ് ‘ എന്ന ഘട്ടം ആരംഭിക്കുന്നു. മെറിവാനയും മദ്യവും മയക്കുമരുന്നും നൈറ്റ് ക്ലബ്ബുകളും വായനയും തുടങ്ങി ആസ്വാദനത്തിൻ്റെ എല്ലായിടവും അന്വേഷിക്കുന്ന ഡീനിന്റെ വിചിത്ര ജീവിതത്തിൻ്റെ ഭാഗമാകുകയായിരുന്നു സാൽ. ഉല്ലാസത്തിൻ്റെയും തീവ്ര വിശാദത്തിൻ്റെയും ഭ്രാന്തിൻ്റെയും തുടങ്ങി യുദ്ധാനന്തര അമേരിക്കയുടെ യുവത്വം കടന്നുപോയ നിറഭേദങ്ങളുടെ ഒരു സമ്മിശ്ര കഴ്ചാനുഭവമാണ് സാലെസ് കാവ്യഭംഗിയോടെ വരച്ചിടുന്നത്. അഡൽറ്റ് മൂവിയുടെ എല്ലാ സവിശേഷതകൾക്കുമൊപ്പം വിഭിന്നമായ ഒരു ഫിലോസഫിക് സീരിയസ്നസ് ഈ സിനിമ അവസാനം വരെ നിലനിർത്തുന്നു.