എം-സോണ്‍ റിലീസ് – 2468
ഭാഷ | ഇംഗ്ലീഷ്, ഇറ്റാലിയൻ |
സംവിധാനം | Sergio Leone |
പരിഭാഷ | ഷാരുൺ പി.എസ് |
ജോണർ | ക്രൈം, ഡ്രാമ |
ഡോളർ ട്രയോളജി’, ‘വൺസ് അപ്പോൺ എ ടൈം ഇൻ ദി വെസ്റ്റ്‘ തുടങ്ങിയ ക്ലാസ്സിക് ചിത്രങ്ങളുടെ സംവിധായകൻ സെർജിയോ ലിയോണിന്റെ അവസാന ചിത്രമായ ‘വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക’ ഒരു പിരിയഡ് ക്രൈം ഡ്രാമയാണ്.
35 വർഷങ്ങൾക്ക് മുൻപ് നടന്ന ചില സംഭവങ്ങളുടെ ഫലമായി നാടുവിടേണ്ടി വന്ന ‘നൂഡിൽസ്’ എന്ന ഡേവിഡ് ആരോൺസൺ സ്വദേശത്തേക്ക് തിരിച്ചെത്തുന്നയിടത്താണ് കഥ തുടങ്ങുന്നത്. അമേരിക്കയിൽ സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കിയ സമയത്ത് വ്യാജമദ്യം കടത്തികൊടുത്താണ് നൂഡിൽസും സുഹൃത്തുക്കളായ മാക്സ്, പാറ്റ്സി, കൊക്കേയ എന്നിവരും പണം വാരിയിരുന്നത്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന കുറ്റവാളിസംഘമായി ക്രമേണ ഈ നാൽവർ സംഘം മാറി. സ്വാഭാവികമായും ഒരുപാട് ശത്രുക്കളെ സൃഷ്ടിക്കുന്നതിനും പല കുഴപ്പങ്ങളിലും തല വെക്കുന്നതിനും ഇത് കാരണമാവുന്നുണ്ട്. നൂഡിൽസിന്റെ ഓർമ്മകളിലൂടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന ഈ ചിത്രം എക്കാലത്തെയും മികച്ച ഗ്യാങ് വാർ ചിത്രങ്ങളിൽ ഒന്നാണ്.
4 മണിക്കൂർ 10 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഡയറക്ടേഴ്സ് കട്ടിന്റെ പരിഭാഷയാണിത്. തിയട്രിക്കൽ കട്ടിൽ നിന്നും ഒഴിവാക്കപ്പെട്ട 20 മിനിട്ടോളം ഇതിൽ ഉൾപ്പെടുന്നുണ്ട്.