Ozark Season 4
ഒസാർക് സീസൺ 4 (2022)

എംസോൺ റിലീസ് – 3299

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: MRC Television
പരിഭാഷ: ഫഹദ് അബ്‍ദുൽ മജീദ്
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Download

4530 Downloads

IMDb

8.5/10

2017-ൽ നെറ്റ്ഫ്ലിക്സില്‍  സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്.

മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ  പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി അവരോട് ഒരു ഡീലിന് തയ്യാറാവുന്നു.  അതനുസരിച്ച് മാര്‍ട്ടിക്ക് 500 മില്യണ്‍ ഡോളര്‍ വെളുപ്പിക്കാമെന്ന് സമ്മതിക്കേണ്ടി വരുന്നു.

കുടുംബത്തിന്റെ സുരക്ഷ കൂടെ കണക്കിലെടുത്ത്‌ മാര്‍ട്ടിയും ഭാര്യ വെന്‍ഡിയും രണ്ട് മക്കളും ഷിക്കാഗോയില്‍ നിന്ന് ഒസാര്‍ക് തടാകക്കരയിലേക്ക് താമസം മാറുന്നു. അവിടെയെത്തിയ അവർ പുതിയ ബിസിനസ്സ് തുടങ്ങുന്നതോടെ  നേരിടുന്ന പ്രശ്നങ്ങളെയും പുതിയ പ്രതിയോഗികളെയും പ്രതിസന്ധികളെയും മാര്‍ട്ടിയും ഭാര്യ വെന്‍ഡിയും നേരിടുന്നതും ബുദ്ധിപൂര്‍വ്വം മറികടക്കുന്നതുമാണ് സീരീസ് പറയുന്നത്.

ആദ്യ സീനുകളില്‍ത്തന്നെ നായകനുണ്ടാകുന്ന പ്രശ്‌നങ്ങളിൽ തുടങ്ങി വളരെ വേഗം മാറി മറിയുന്ന കഥാസന്ദർഭങ്ങളും ഓരോ സംഭവങ്ങൾക്കും വ്യക്തമായ വിശദീകരണം കൊടുത്തുകൊണ്ടുള്ള കഥയുടെ മുന്നോട്ടു പോക്കും മികച്ച രീതിയിലുള്ള കഥാപാത്ര
നിര്‍മ്മിതിയും ട്വിസ്റ്റുകളും ഈ സീരിസിന്റെ പ്രത്യേകതയാണ്. ഡാർക്ക് മൂഡിലുള്ള കളർ ടോണും മനോഹരമായ ലൊക്കേഷനുകളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജേസന്‍ ബെറ്റ്‌മാന്‍, ലോറ ലിന്നെ, ജൂലിയ ഗാര്‍നര്‍, ജേസന്‍ ബട്ലര്‍ ഹാര്‍നര്‍ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും ഒസാര്‍കിന്റെ മാറ്റുകൂട്ടുന്നു. മറ്റ് ഷോകളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ കഥാപാത്രങ്ങള്‍ക്കുള്ള പ്രാധാന്യമാണ് ഒസാര്‍കിന്റെ മറ്റൊരു പ്രത്യേകത. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള എമ്മി അവാര്‍ഡ്‌ ജൂലിയ ഗാര്‍നര്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം നേടി എന്നത്‌ ഈ സീരിസിന്റെ മികവ് എടുത്തുകാട്ടുന്നു.

എല്ലാം കൊണ്ടും മികച്ച കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമുള്ള ഒരു മികച്ച സീരീസാണ് ഒസാര്‍ക്.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ഒസാർക് സീരീസിന്റെ മറ്റ് സീസണുകൾ

ഒസാർക് സീസൺ 1 (2017)
ഒസാർക് സീസൺ 2 (2018)
ഒസാർക് സീസൺ 3 (2020)

സമാന റിലീസുകൾ