Palestine 36
പലസ്തീൻ 36 (2025)

എംസോൺ റിലീസ് – 3604

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Annemarie Jacir
പരിഭാഷ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ

1936-ൽ ബ്രിട്ടീഷ് അധിനിവേശത്തിനും വർദ്ധിച്ചുവരുന്ന ജൂത കുടിയേറ്റത്തിനുമെതിരെ പലസ്തീനിൽ നടന്ന ചരിത്രപ്രസിദ്ധമായ മഹത്തായ അറബ് വിപ്ലവത്തെ (The Great Arab Revolt) പശ്ചാത്തലമാക്കിയുള്ള സിനിമയാണിത്. തങ്ങളുടെ മണ്ണ് പിടിച്ചെടുക്കുന്നതിനെതിരെ സാധാരണക്കാരായ കർഷകരും സ്ത്രീകളും നടത്തുന്ന ഐതിഹാസികമായ പോരാട്ടവും ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പൊതുപണിമുടക്കും ചിത്രം ദൃശ്യവൽക്കരിക്കുന്നു. പലസ്തീൻ വിഭജനത്തിന്റെ തുടക്കവും അധിനിവേശ ശക്തികളുടെ ക്രൂരതയും ഇതിൽ പ്രമേയമാകുന്നു. സമാധാനപരമായ പ്രതിഷേധങ്ങളിൽ നിന്ന് സായുധ വിപ്ലവത്തിലേക്ക് ഒരു ജനത എങ്ങനെ എത്തിയെന്നും തങ്ങളുടെ അസ്തിത്വം നിലനിർത്താൻ അവർ നടത്തുന്ന അതിജീവനത്തിന്റെ കഥയുമാണ് Palestine 36.