Papillon
പാപ്പിയോൺ (1973)

എംസോൺ റിലീസ് – 655

Download

1685 Downloads

IMDb

8/10

സ്വാതന്ത്ര്യത്തിന്റെ വില എന്തായിരിക്കും !!!! ഒരു ജയില്‍വാസിയോടു ചോദിച്ചാല്‍ അവര്‍ നമുക്ക് പറഞ്ഞു തരും സ്വാതന്ത്യത്തിന്റെ വില എന്താണെന്ന്….അതും പ്രത്യേകിച്ച് ഓരോ നിമിഷവും അതിനു വേണ്ടി ആഗ്രഹിക്കുന്ന ഒരാളായാല്‍ …. ഇ സിനിമയുടെ കഥ ഇങ്ങനെ..: പാപ്പിയോൺ എന്ന് പേരുള്ള ഒരു തടവുകാരന്‍ ഫ്രെഞ്ച് ഗയാനയിലേക്ക് നീക്കപെടുകയും അവിടെ വെച്ച് ലൂയി ദേഗനെ പരിചയപ്പെടുകയും ചെയ്യുന്നു.. അവര്‍ അവിടെ നിന്ന് രക്ഷപെടാനുള്ള പ്ലാന്‍ തയാറാക്കുന്നു…അവര്‍ അത് എങ്ങനെ നടപ്പാക്കുന്നു , എന്നിട്ട് അവര്‍ക്ക് എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് ആകെ ഇ സിനിമ. പാപ്പിയോൺ ആയി സ്റ്റീവ് മക്‌ക്വീനും ലൂയി ദേഗ ആയി ഡസ്റ്റിൻ ഹോഫ്മാനും അഭിനയിച്ചിരിക്കുന്ന ഇ സിനിമ അവരുടെ പ്രകടനം കൊണ്ട് തന്നെ മികച്ച് നില്‍ക്കുന്നു.. ഹെൻറി ഷാരിയർ. എന്ന വ്യക്തിയുടെ ആതമകഥയായ പാപ്പിയോൺ എന്ന ബുക്കിനെ ആസ്പദമായി എടുത്ത ഇ സിനിമ ഒരു ക്ലാസിക് ആയി ആണ് ഇപ്പോള്‍ കണക്കാക്കുന്നത്. (കടപ്പാട്:Clint Thomas Muriyaickal)