Papillon
പാപ്പിയോൺ (2017)
എംസോൺ റിലീസ് – 2135
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Michael Noer |
പരിഭാഷ: | ശ്രീജേഷ് അടിമാലി |
ജോണർ: | അഡ്വെഞ്ചർ, ബയോപിക്ക്, ക്രൈം |
പാപ്പിയോൺ എന്നാൽ ഫ്രഞ്ചിൽ ചിത്രശലഭം എന്നാണർത്ഥം. ജീവതത്തിൽ ചെയ്യാത്തെ കൊലപാതക കുറ്റത്തിന് “പാപ്പി” ഫ്രഞ്ച് ഗയാനയിൽ എത്തിപ്പെടുകയും അവിടെ നിന്ന് തന്റെ തടവ് കൂട്ടാളികൾക്കൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന സിനിമയാണ് 2017ഇൽ ഇറങ്ങിയ മാനുവൽ നോയർ സംവിധാനം ചെയ്ത പാപ്പിയോൺ. ഇതേ കഥ തന്നെ 1973ഇൽ ഫ്രാങ്ക്‌ളിൻ ജെ ഷഫ്നർ സംവിധാനം ചെയ്യുകയും അതൊരു ബോക്സ് ഓഫീസ് ഹിറ്റാവുകയും ഉണ്ടായി. (എംസോണിൽ ഇതിന്റെ മലയാളം സബ് ലഭ്യമാണ്, Papillon / പാപ്പിയോൺ (1973).