Peaky Blinders: The Immortal Man
പീക്കി ബ്ലൈന്റേഴ്‌സ്: ദി ഇമ്മോർട്ടൽ മാൻ (2026)
എംസോൺ റിലീസ് – 3637
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Tom Harper |
| പരിഭാഷ: | ഹബീബ് ഏന്തയാർ |
| ജോണർ: | ക്രൈം, ഡ്രാമ, ഹിസ്റ്ററി |
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് ‘പീക്കി ബ്ലൈന്റേഴ്‌സ്.’ 19-ാം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്സ് എന്ന നാടോടി-മാഫിയാ സംഘത്തിന്റെ ജീവിതത്തെ ആധാരമാക്കി 2022 മുതൽ പുറത്തിറങ്ങിയ സീരീസിൻ്റെ സീക്വൽ ആണ് ഈ സിനിമ.
കിലിയൻ മർഫിയുടെ ഏറ്റവും പ്രശസ്തവും, ലോകമെമ്പാടും കൊണ്ടാടപ്പെട്ടതുമായ തോമസ് ഷെൽബി എന്ന കഥാപാത്രമാണ് ഈ സംഘത്തിന്റെ തലവൻ. പീക്കി ബ്ലൈന്റേഴ്സിന്റെ ജീവിത യാത്രയും, അവരുടെ ഉയർച്ചയും താഴ്ചയും, തോമസ് ഷെൽബി എന്ന അതികായന്റെ ഒറ്റയാൾ പോരാട്ടവുമാണ് കഴിഞ്ഞ 6 സീസണുകളായി നമ്മൾ കണ്ടത്. ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറയുന്നത്.
കിടിലൻ സംഘട്ടന രംഗങ്ങളും, ക്യാമറയും, പശ്ചാത്തല സംഗീതവും, അഭിനയ മുഹൂർത്തങ്ങളും, തിരക്കഥയും കൊണ്ട് ലോകത്താകമാനം ഓളം സൃഷ്ടിച്ച പീക്കി ബ്ലൈന്റേഴ്സ് എന്ന സീരീസിൻ്റെ തുടർക്കഥയായ ഈ സിനിമ സീരിയസ് ഫാൻസ് ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്തതാണ്.
