Perfume: The Story of a Murderer
പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മര്‍ഡറര്‍ (2006)

എംസോൺ റിലീസ് – 119

Download

16000 Downloads

IMDb

7.5/10

ടോം ടൈക്കർ സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ജർമൻ സിനിമയാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മർഡറർ. ജർമൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് സിനിമ നിർമ്മിക്കപ്പെട്ടത്. പാട്രിക്ക് സസ്കിന്റ് എഴുതിയ പെർഫ്യൂം എന്ന നോവലിനെ ആസ്പദമാക്കിയാണ്‌ ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്.

18-ാം നൂറ്റാണ്ടിലെ ഫ്രാൻസിലാണ് കഥ നടക്കുന്നത്. ജന്മനാൽ ലഭിച്ച വിശേഷപ്പെട്ട ഘ്രാണശേഷിക്കുടമയാണ് ജോൺ ബാപ്റ്റിസ്. തനിക്കു ചുറ്റുമുള്ള ഗന്ധങ്ങളെ സുഗന്ധദ്രവ്യമാക്കിമാറ്റാൻ ഇറങ്ങിപ്പുറപ്പെടുന്ന ഗ്രെനോയി ഏറ്റവും മഹത്തായ ഗന്ധങ്ങൾ സുന്ദരികളായ സ്ത്രീയ്ക്കാണെന്ന് മനസിലാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച പെർഫ്യൂം ഉണ്ടാക്കാൻ ആവശ്യമായ സ്ത്രീഗന്ധങ്ങൾ ശേഖരിക്കാൻ അവനൊരു കൊലയാളിയായി മാറുന്നു.

അവിസ്മരണീയമായ ഒരു ക്ലൈമാക്സാണ് ചിത്രം സമ്മാനിക്കുന്നത്. സിനിമയിലൂടെ നേരിട്ട് സംവദിക്കാനാവാത്ത ഗന്ധം എന്ന വിഷയത്തെ മുഖ്യപ്രമേയമാക്കിയ സിനിമ ആ ഗന്ധാനുഭവങ്ങളെ ദൃശ്യത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിക്കുന്നതിൽ വിജയിച്ചിരിക്കുന്നു.