Pieces of a Woman
പീസസ് ഓഫ് എ വുമൺ (2020)

എംസോൺ റിലീസ് – 2801

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Kornél Mundruczó
പരിഭാഷ: സൂരജ് കെ
ജോണർ: ഡ്രാമ
Download

731 Downloads

IMDb

7/10

മാർത്തയും ഷോണും മാതാപിതാക്കളവാൻ ഒരുങ്ങി നിൽക്കുന്ന ദമ്പതികളാണ്, പക്ഷേ പ്രസവത്തിനിയിൽ നിർഭാഗ്യവശാൽ കുട്ടി മരിച്ചു പോയി. സിനിമയുടെ ആദ്യത്തെ അര മണിക്കൂർ പ്രസവത്തിനിടയിൽ നടക്കുന്ന സംഭവങ്ങൾ വിവരിക്കുകയാണ്.
തൻ്റെ കുഞ്ഞ് മരിച്ചതിനെ തുടർന്ന് മാർത്ത മാനസികമായി തകരുകയും, ഷോണിനോടും തൻ്റെ അമ്മയോടും വരെ വെറുപ്പായി, മാർത്ത ചെയ്യുന്ന പല കാര്യങ്ങൾക്കും ഇവരുടെ പിന്തുണ കിട്ടാതായി. എന്നിരുന്നാലും അമ്മയുടെ നിർബന്ധപ്രകാരം അവൾ പ്രസവ ശുശ്രൂഷ നടത്തിയ വയറ്റാട്ടിക്കെതിരെ കോടതിയിൽ പോകാൻ തീരുമാനിച്ചു. തുടർന്ന് കോടതിയിൽ വെച്ച് അവൾ ആ വികാര നിർഭരമായ അവസ്ഥയെ എങ്ങനെ മറികടക്കുന്നുവെന്നും കാണിക്കുന്നു.