എം-സോണ് റിലീസ് – 536
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ജോചിം റോണിംഗ് ,എസ്പെന് സാന്ഡ്ബെര്ഗ് |
പരിഭാഷ | ആശിഷ് മൈക്കിൾ ജോൺ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഫാൻറസി |
2003 ൽ ഇറങ്ങിയ Pirates of the Caribbean:Curse Of The Black Pearl എന്ന ചിത്രത്തിലൂടെ ആരംഭിച്ച ചിത്രത്തിന്‍റെ 5ആം ഭാഗമാണ് 2017ല്‍ പുറത്തിറങ്ങിയ Pirates of the Caribbean: Dead Men Tell No Tales .
3ആം ഭാഗമായ At World’s End അവസാനിച് 9 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം ആരംഭിക്കുന്നത്. തന്‍റെ സമ്പാദ്യങ്ങളും കപ്പലും ഒക്കെ നഷ്ട്ടപ്പെട്ട ജാക്ക് സ്പാരോയുടെ അവസ്ഥ അല്പം പരിതാപകരമാണ്. അല്ലറ ചില്ലറ മോഷണങ്ങളും പിടിച്ചുപറിയും ഒക്കെ ആയി ജീവിക്കുകയാണ് അയാളും കൂട്ടരും. തന്‍റെ അച്ഛനും ജാക്കിന്‍റെ സുഹൃത്തും ആയ വില്ലിനെ തിരിച്ചു കൊണ്ടുവരാൻ അയാളുടെ മകൻ ഹെൻറിയും, ട്രൈഡന്റ് ഓഫ് പോസെയ്ഡോൺ എന്ന അത്ഭുത വസ്തു കണ്ടുപിടിക്കാൻ കരീന എന്ന യുവതിയും തീരുമാനിക്കുമ്പോൾ തന്‍റെ പഴയ പ്രതാപകാലം വീണ്ടെടുക്കാൻ ജാക്ക് സ്പാരോയും ഇറങ്ങുകയാണ്. എന്നാൽ ഇവർക്ക് പുറകെ തന്‍റെയും തന്‍റെ വേണ്ടപ്പെട്ടവരുടെയും ജീവിതം നരക തുല്യമാക്കിയതിന് ഒടുങ്ങാത്ത പകയുമായി ക്യാപ്റ്റൻ സലാസറും, വ്യക്തമാകാത്ത നിഗൂഡ ഉദ്ദേശങ്ങളോടെ പഴയ വില്ലൻ കഥാപാത്രം ബാർബോസയും ബ്രിട്ടീഷ് നാവികസേനയും കൂടി എത്തുമ്പോൾ ചിത്രം ആവേശഭരിതമാവുന്നു.
സീരിസിന്‍റെ ആരാധകരെ സംതൃപ്തി പെടുത്താൻ ഉതകുന്ന വിധം ആണ് സംവിധായകർ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പൈറേറ്റ്സ് ചിത്രങ്ങളുടെ മുഖമുദ്രയായ ഹ്യൂമർ ഈ ചിത്രത്തിലും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു.