Prisoners
പ്രിസണേഴ്‌സ് (2013)

എംസോൺ റിലീസ് – 626

Download

6716 Downloads

IMDb

8.2/10

ജേക്ക് ഗില്ലിൻഹാൽ, ഹ്യു ജഗ്മാൻ എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച ഡെന്നിസ് വില്ലെന്യു സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറാണ് 2013 ൽ പുറത്തിറങ്ങിയ ‘പ്രിസണേർസ്‘.

കാണാതായ രണ്ടു കുട്ടികളെ തിരഞ്ഞു പോകുന്ന കെല്ലർ ഡോവർ എന്ന നിരാശനായ അച്ഛനിൽ നിന്നുമാണ് കഥയുടെ ആരംഭം. കേസ് അന്വേഷിക്കുന്ന ഡീറ്റെക്റ്റീവ് ലോക്കി അതിൽ പരാജയപ്പെടുന്നതോട് കൂടിയാണ് കെല്ലർ അതിനായി സ്വയം ഇറങ്ങി തിരിയ്ക്കുന്നത്. ഈ കേസിൽ നിരപരാധിയായി വിട്ടയച്ച അലക്സ് ജോൺ എന്ന മാനസിക പ്രശ്നമുള്ള യുവാവിനെ സത്യം തെളിയിക്കാനായി കെല്ലർ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുന്നു. ആ അന്വേഷണത്തിൽ നിന്നും കെല്ലർ മനസിലാക്കുന്ന സത്യങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. നിഗൂഢതയുടെ ചുരുൾ അഴിയുമ്പോൾ, നീതിയും പ്രതികാരവും തമ്മിലുള്ള അതിലോലമായ അതിർവരമ്പ് ഭേദിച്ച് കഥ മുന്നോട്ടു പോകുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് മികച്ച ഒരു സിനിമാ അനുഭവമാണ്.