എം-സോണ്‍ റിലീസ് – 626

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Denis Villeneuve |
പരിഭാഷ | അനൂപ് പി സി |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
ലോക സിനിമകളിലെ മികച്ച മിസ്റ്ററി ത്രില്ലറുകളിൽ ഒന്ന്..
ഒരു താങ്ക്സ് ഗിവിങ് ദിവസത്തിൽ തന്റെ മകളെയും കൂട്ടുകാരിയേയും ഒരു ചെറിയ തെളിവുപോലും അവശേഷിപ്പിക്കാതെ കാണാതാവുമ്പോൾ അവളുടെ പിതാവായ കെല്ലർ ഡോവറിന്(hugh jackman)അവരെ അന്വേഷിച്ചിറങ്ങുകയല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല..
കേസന്വേഷണം ഏറ്റെടുക്കുന്ന ഡിറ്റക്റ്റീവ് ലോക്കിക്കും(jake gyllenhaal)സംഘത്തിനും ആകെ കിട്ടിയ തുമ്പ് ഒരു വാനിനെപ്പറ്റിയായിരുന്നു.പക്ഷേ ആ വാൻ ഓടിച്ചിരുന്നത് 10 വയസുകാരന്‍റെ തലച്ചോർ വളർച്ച മാത്രമുള്ള അലെക്സും.
ആരായിരിക്കും ആ കുട്ടികളെ തട്ടിക്കൊണ്ട് പോയത്?അവർ ജീവനോടെ ഉണ്ടാകുമോ?എന്തിനായിരിക്കും അവരെ തട്ടിക്കൊണ്ടു പോയത്..ഓരോ നിമിഷവും ശ്വാസമടക്കിപിടിച്ചു കാണേണ്ട ഒരു മികച്ച ത്രില്ലെർ