Real Steel
റിയൽ സ്റ്റീൽ (2011)
എംസോൺ റിലീസ് – 3163
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Shawn Levy |
പരിഭാഷ: | അഭിഷേക് പി യു |
ജോണർ: | ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ |
ഹ്യൂ ജാക്ക്മാൻ ഇവാൻജലിൻ ലില്ലി, ഡക്കോട്ട ഗോയോ, ആന്റണി മാക്കി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തി 2011-ൽ ആക്ഷൻ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് റിയൽ സ്റ്റീൽ.
ഭാവിയിൽ മനുഷ്യ ബോക്സിങ്ങിന്റെ ജനപ്രീതി കുറയുകയും, റോബോട്ട് ബോക്സിങ് പ്രശസ്തിയാർജ്ജിക്കുയും ചെയ്യുന്നു. മുൻ ബോക്സറായിരുന്ന ചാർളി കെന്റൺ, തന്റെ റോബോട്ടുകളെല്ലാം തുടർച്ചയായി പരാജയപ്പെടുന്നത്തോടെ വൻ കടക്കെണിയിലാകുന്നു. വർഷങ്ങൾക്കുമുൻപ് ബന്ധം വേർപിരിഞ്ഞ ഭാര്യയുടെ മരണത്തിനുശേഷം തന്റെയടുത്തെത്തിയ പത്തു വയസ്സ് പ്രായമുള്ള മകനോടൊത്ത്, അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു പഴഞ്ചൻ റോബോട്ടിനെ പരിശീലിപ്പിച്ച് തിരിച്ചുവരാനുള്ള ശ്രമങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു.
മികച്ച വിഷ്വൽസിനുള്ള ഓസ്കാർ നോമിനേഷൻ ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിച്ച ഈ ചിത്രം, എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ്.