Road Games
റോഡ് ഗെയിംസ് (2015)
എംസോൺ റിലീസ് – 1095
ആബ്നർ പാസ്റ്റോൾ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് റോഡ് ത്രില്ലർ മൂവിയാണ് റോഡ് ഗെയിംസ്. ജാക്ക് എന്ന യുവാവ് ഫ്രാൻസിൽ നിന്ന് തന്റെ നാടായ ഇംഗ്ലണ്ടിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നു. വഴിയിൽ വച്ച് അപ്രതീക്ഷിതമായി ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും പിന്നീട് സംഭവബഹുലമായ വഴിത്തിരിവുകളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലുള്ള ദൃശ്യ ഭംഗി ചിത്രത്തിലുടനീളം കാണാൻ സാധിക്കും.