എം-സോണ്‍ റിലീസ് – 495
ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Roberto Rossellini |
പരിഭാഷ | എം. പി സുരേന്ദ്രൻ |
ജോണർ | ഡ്രാമ, ത്രില്ലർ, വാർ |
1906 മെയ് 8 ന് റോമിലാണ് റോസല്ലിനിയുടെ ജനനം. ആദ്യകാലത്ത് ഹ്രസ്വചിത്രങ്ങളാണ് നിര്‍മ്മിച്ചത്. 1936 ല്‍ പുറത്തിറങ്ങിയ ‘ഡാഫ്നോ’ ആണ് ആദ്യ ചിത്രം. റോം ഓപ്പണ്‍ സിറ്റിയും പിന്നീടിറങ്ങിയ പൈസാന്‍, ജര്‍മ്മനി ഇയര്‍ സീറോ എന്നിവയും കൂടി ഉള്‍പ്പെട്ട മൂന്ന് സിനിമകള്‍ നിയോറിയലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു. മതവിരോധം പ്രകടിപ്പിക്കുന്നുവെന്ന പേരില്‍ ഏറെ വിമര്‍ശനം പിടിച്ചു പറ്റിയതാണ് ദ മിറാക്കിള്‍ എന്ന ചിത്രം. മത ഭീകരതയും അവരുടെ ആത്മീയമായ പൊള്ളത്തരങ്ങളും വിമര്‍ശിക്കുന്ന ചിത്രങ്ങളാണ് സ്ട്രോം ബോളി, ദ ലിറ്റില്‍ ഫഌവേഴ്സ് ഓഫ് സെന്റ് ഫ്രാന്‍സിസ് എന്നിവ. മതവിദ്വേഷം പരത്തുന്നു എന്ന ആരോപണം നേരിട്ട റോസല്ലിനി ഒരേസമയം ഭരണകൂടത്തിന്റേയും മത മേലധികാരികളുടെയും വിദ്വേഷങ്ങള്ക്കിരയായിട്ടുണ്ട്. പക്ഷെ, ഇറ്റലിയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ഫിലിം മേക്കര്‍ എന്ന നിലയില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടും.
ജര്‍മ്മന്‍ അധിനിവേശത്തിനെതിരെ ഇറ്റാലിയന്‍ ദേശീയ വാദിയായ മാന്‍ഫ്രിഡിയെന്ന പ്രതിരോധ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടക്കുന്നു. ജര്‍മ്മനിയുമായി ഇറ്റലി കരാര്‍ ഒപ്പുവച്ചത് രാജ്യത്തെ ജര്‍മ്മനിയുടെ കീഴിലാക്കുമെന്ന ഭയമാണ് പ്രക്ഷോഭത്തിനാധാരം. രഹസ്യപ്പോലീസായ ഗസ്റ്റപ്പോയില്‍ നിന്ന് രക്ഷപ്പെടാനായി സുഹൃത്തായ ഫ്രാന്‍സികോയുടെ വീട്ടില്‍ മാന്‍ഫ്രിഡി അഭയം തേടിയത് ഫ്രാന്‍സികോയ്ക്ക് വിനയായി മാറുന്നു… സിനിമയിലെ അവസാന ദൃശ്യങ്ങള്‍ പുതിയ തലമുറയിലെ കുട്ടികളെയാണ് കാണിക്കുന്നത്. ഇറ്റലിയില്‍ പുതിയൊരു സൂരേ്യാദയം ഇവരിലൂടെ കാണാനാവും എന്ന പ്രത്യാശയിന്മേല്‍ സിനിമ അവസാനിക്കുന്നു.