Rush
റഷ് (2013)
എംസോൺ റിലീസ് – 1272
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Ron Howard |
പരിഭാഷ: | ബീജീഷ് മോഹൻ |
ജോണർ: | ആക്ഷൻ, ബയോപിക്ക്, സ്പോർട്ട് |
ഫോർമുല വൺ കാറോട്ടത്തിന്റെ സുവർണ്ണ കാലഘട്ടമായ 1970കളുടെ മധ്യത്തിൽ റേസ് ട്രാക്കിലെ പ്രധാനികളായ രണ്ട് ഡ്രൈവർമാർക്കിടയിൽ നിലനിന്നിരുന്ന കിടമത്സരത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് റോൺ ഹോവാഡിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ റഷ് എന്ന ചലച്ചിത്രം.
ജീവിതം ആഘോഷിച്ച് ആവേശം കൈമുതലാക്കി ജെയിംസ് ഹണ്ട് മത്സരിക്കുമ്പോൾ, അച്ചടക്കമാർന്ന ജീവിതവും അളന്നുമുറിച്ച നീക്കങ്ങളുമാണ് നിക്കി ലൗദ തിരഞ്ഞെടുക്കുന്നത്. പരസ്പരം തോൽപ്പിക്കാൻ നടത്തുന്ന രൂക്ഷമായ നീക്കങ്ങൾ പലപ്പോഴും അവരുടെ സ്വകാര്യജീവിതത്തിലും പ്രതിഫലിച്ചു.
കായികലോകത്തെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്ന് തിരശ്ശീലയിൽ തെളിയുമ്പോൾ ഹാൻസ് സിമ്മറുടെ ചടുലമായ സംഗീതം അതിന്റെ മാറ്റ് കൂട്ടുന്നു. ക്രിസ് ഹെംസ്‌വർത്ത്, ഡാനിയൽ ബ്രൂൽ എന്നിവർ യഥാക്രമം ജെയിംസ് ഹണ്ടിന്റെയും നിക്കി ലൗദയുടെയും വേഷത്തിൽ എത്തുന്നു.