Sex, Lies, and Videotape
സെക്സ്, ലൈസ്, ആൻഡ് വീഡിയോടേപ്പ് (1989)

എംസോൺ റിലീസ് – 3062

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Steven Soderbergh
പരിഭാഷ: പ്രജുൽ പി
ജോണർ: ഡ്രാമ
Download

5220 Downloads

IMDb

7.2/10

ഒരു പ്രാദേശിക നിയമ സ്ഥാപനത്തിൽ ജൂനിയർ വക്കീലായ ജോണും ആനും തമ്മിൽ വിവാഹിതരാണ്. ആൻ ജോണുമായുള്ള വിവാഹത്തിൽ അത്ര സന്തുഷ്ടയല്ല. അതേസമയം ജോൺ ആനിന്റെ സഹോദരി സിന്തിയയുമായി അടുപ്പത്തിലാണ്. ഈ സമയത്താണ് ജോണിന്റെ പഴയകാല സുഹൃത്തായ ഗ്രഹാം ജോണിന്റെ വീട്ടിൽ താമസിക്കാൻ വരുന്നത്. വിചിത്രമായ ചില ശീലങ്ങളുള്ള ഗ്രഹാമിന്റെ കടന്നുവരവ് ആനിൻ്റേയും ജോണിൻ്റേയും സിന്തിയയുടേയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിൽ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.

സ്റ്റീവൻ സോഡർബർഗ് സംവിധാനം ചെയ്ത് 1989-ൽ റിലീസായ ഈ ചിത്രം ആ വർഷത്തെ കാൻ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാം ഡി’ഓർ പുരസ്കാരവും, ജെയിസ് സ്പേഡർ മികച്ച നടനുള്ള പുരസ്കാരവും നേടുകയുണ്ടായി.