Shane
ഷേൻ (1953)

എംസോൺ റിലീസ് – 3395

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: George Stevens
പരിഭാഷ: ഗിരി. പി. എസ്
ജോണർ: ഡ്രാമ, വെസ്റ്റേൺ
IMDb

7.6/10

Movie

N/A

അലൻ ലാഡ്, ജീൻ ആർതർ, വാൻ ഹെഫ്ലിൻ എന്നിവർ അഭിനയിച്ച 1953 യിൽ റിലീസായ വെസ്റ്റേൺ ചിത്രമാണ് Shane (1953). പാരാമൗണ്ട് പിക്‌ചേഴ്‌സ് വിതരണത്തിൽ പുറത്തുവന്ന ചിത്രത്തിന്  1949-ലെ ജാക്ക് ഷെഫറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി തിരക്കഥ ഒരുക്കിയത് എ.ബി. ഗുത്രി ജൂനിയറാണ്. ജോർജ്ജ് സ്റ്റീവൻസാണ് നിർമ്മാണവും സംവിധാനം നിർവഹിച്ചത്. മികച്ച ഛായാഗ്രാഹകനുള്ള ഓസ്കാർ ലോയൽ ഗ്രിഗ്‌സ് ഷെയ്നിലൂടെ നേടുകയുണ്ടായി.

1889-യിൽ വ്യോമിംഗ് പ്രദേശത്തെ ഒരു ഒറ്റപ്പെട്ട താഴ്‌വരയിലേക്ക് വന്നു ചേരുന്ന ഷെയ്ൻ എന്ന ഗൺഫൈറ്ററിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്, ഷെയ്നിന്റെ ഭൂതകാലം അയാളുടെ പെരുമാറ്റത്തിൽ നിന്നുതന്നെ ബോധ്യപ്പെടുന്ന ജോയും  കുടുംബവും ഒരു സന്ദർഭത്തിൽ ഷെയ്നെ തങ്ങളുടെ വീട്ടിൽ താമസിപ്പിക്കുന്നു, ശേഷം താഴ്‌വാരത്ത് നടക്കുന്ന സംഭവങ്ങളാണ് ഷെയ്നെന്ന  ചിത്രം പറയുന്നത്.