Sherlock Holmes
ഷെർലക് ഹോംസ് (2009)

എംസോൺ റിലീസ് – 1213

Download

15150 Downloads

IMDb

7.6/10

സാധാരണമായ ഒരു മോഷണമോ കൊലപാതകമോ അല്ല ഈ തവണ ഷെർലോക്കിനെ തേടി എത്തിയിരിക്കുന്നത് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും എല്ലാമുള്ള ഒരു വില്ലൻ, ലോർഡ് ബ്ലാക്ക്‌വുഡ് അയാൾ ദുർമന്ത്രവാദവും ആഭിചാരക്രിയകളും കൊണ്ട് ഇംഗ്ലണ്ടിലെ ജനങ്ങളെയും ഗവണ്മെന്റിനെയും പോലീസിനെയും ഭീതിയിലാക്കുന്നു. ഇതെല്ലാം കണ്ട് ഒരു പ്രത്യേക സന്ദർഭത്തിൽ വാട്ട്‌സൻ ഷെർലോക്കിനോട് പറയുന്നു, ഈയൊരു കേസിന് അമാനുഷികമായ ഒരു വിശദീകരണം സാധ്യമാണെന്ന് നീ സമ്മതിക്കണം, ഹോംസ്.

അതിന് ഷെർലോക്ക് പറയുന്ന മറുപടി ശരി, സമ്മതിച്ചു, എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നതിന് മുൻപേ അങ്ങനെ ഊഹിക്കുന്നത് വലിയ തെറ്റായിരിക്കും. അവസാനം വസ്തുതകളുടെ അടിസ്ഥാനത്തിൽ ഊഹിക്കുന്നതിന് പകരം ഊഹത്തിന് ചേരുന്ന വിധത്തിൽ വസ്തുതകളെ വളച്ചൊടിക്കുന്നതിലേയ്ക്ക് അത് നമ്മളെ എത്തിക്കും.

ഇംഗ്ലണ്ടിലെ ജനങ്ങൾ മുഴുവൻ ആ നാട് ഒരു നീച ശക്തിയുടെ ഭീഷണിയിലാണെന്ന് വിശ്വസിക്കുകയും കൺമുന്നിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം അതാണ് സത്യമെന്ന് ഉറക്കെ വിളിച്ചു പറയുമ്പോഴും ഷെർലോക്ക് മാത്രം അതിന്റെ പിന്നിലെ യുക്തിയെയും സയൻസിന്റെയും പിന്നാലെ പോകുകയാണ്.

ഷെർലോക്ക് കഥകളിലെ പ്രധാന വില്ലനായ മോറിയാർട്ടിയും ഷെർലോക്കിനെ ബുദ്ധികൊണ്ട് തോൽപ്പിച്ച ഐറിൻ ആഡ്ലറും കൂടി ഈ കഥയുടെ ഭാഗമായി വരുന്നുണ്ട്.

MCU വിലെ അയൺമാനായി വന്ന Robert Downey Jr ആണ് ഷെർലോക്കിനെ അവതരിപ്പിച്ചിരിക്കുന്നത്.