എം-സോണ് റിലീസ് – 1355

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Guy Ritchie |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ ,ക്രൈം |
2009ലെ ഷെർലോക്ക് ഹോംസ് എന്ന സിനിമയുടെ തുടർച്ചയാണ് 2011 ൽ ഇറങ്ങിയ ഷെർലോക്ക് ഗെയിം ഓഫ് ഷാഡോസ്. ഒന്നാം ഭാഗത്തിൽ മോറിയാർട്ടിയെന്ന അതി ബുദ്ധിമാനായ കൊടും കുറ്റവാളിയുടെ മുഖം കാണിക്കാതെ പ്രേക്ഷകരെയെല്ലാം ആകാംഷാ ഭരിതരാക്കി നിർത്തി മോറിയാർട്ടിയുടെ ഒരു പദ്ധതി മാത്രമാണ് ഷെർലോക്ക് തകർത്തത് എന്ന് കാണിച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിൽ ഷെർലോക്കും മോറിയാർട്ടിയും തമ്മിലുള്ള ബുദ്ധികൊണ്ടും ശക്തികൊണ്ടുമുള്ള ഏറ്റുമുട്ടലാണ് കാണിക്കുന്നത്. എല്ലാ ഷെർലോക്ക് ഹോംസ് ആരാധകർക്കും അറിയാം റേച്ചൻബാഷ് എന്ന സ്ഥലത്തിന് ഷെർലോക്കും മൊറിയാർട്ടിയുമായുള്ള ബന്ധം എന്താണെന്ന്. ഷെർലോക്ക് ഹോംസിന്റെ യഥാർത്ഥ സൃഷ്ടാവായ ആർതർ കോനാൻ ഡോയലിന് താൻ സൃഷ്ടിച്ച കഥാപാത്രമായ ഷെർലോക്കിന്റെ വളർച്ചയിൽ അസൂയ തോന്നി. ഷെർലോക്ക് ഹോംസിന് കൊടും ക്രൂരനും അതി ബുദ്ധിമാനായ മൊറിയാർട്ടിയെ കൊല്ലാൻ സ്വന്തം ജീവൻ ബലി കൊടുക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് ആരാധകരെ ബോധ്യപ്പെടുത്തിയ ശേഷം മോറിയാർട്ടിയെയും കൊന്ന് തന്റെ മാസ്റ്റർപീസ് കഥാപാത്രത്തിന് വളരെ മികച്ച ഒരു അവസാനം നൽകുകയാണ് കഥാകൃത്ത് ചെയ്തത്.
പിന്നീട് ആരാധകരുടെ സമ്മർദ്ദം മൂലം ഷെർലോക്കിനെ മറ്റൊരു കഥയിൽ തിരിച്ചു കൊണ്ടുവരികയായിരുന്നു. റേച്ചൻബാഷിൽ വീണ് മരിച്ച ഷെർലോക്ക് എങ്ങനെ തിരിച്ചു വന്നു എന്ന് ആർക്കും അറിയണമെന്ന് പോലും ഉണ്ടായിരുന്നില്ല. ഷെർലോക്ക് തിരിച്ചു വരണം അത്ര മാത്രം.ആ ഒരു കഥ മറ്റൊരു രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ഈ തവണയും ഷെർലോക്കിന് ഒപ്പം വാട്ട്സനുമുണ്ട്.
ഈ തവണയും ഷെർലോക്കിന് രക്ഷിക്കേണ്ടത് ഈ ലോകം തന്നെയാണ്.ഈ സിനിമയുടെ 3 ആം ഭാഗം 2020 ന് ശേഷം പ്രതീക്ഷിക്കാം
MCU വിലെ അയൺമാനായി വന്ന Robert Downey Jr ആണ് ഷെർലോക്കിനെ അവതരിപ്പിച്ചിരിക്കുന്നത്.