Sherlock Season 2
ഷെര്‍ലക്ക് സീസണ്‍ 2 (2012)

എംസോൺ റിലീസ് – 681

Download

9948 Downloads

IMDb

9.1/10

2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും ഷെർലക്കിൽ അവതരിപ്പിക്കുന്നു. മൂന്ന് സീസണുകളിലായി ഇതുവരെ ഒമ്പത് എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. ആദ്യ സീസൺ 2010ലും രണ്ടാമത്തേത് 2012ലും മൂന്നാമത്തേത് 2014ലുമാണ് സംപ്രേഷണം ചെയ്തത്. ബിബിസിക്കു വേണ്ടി ഹാർട്സ്‍വുഡ് ഫിലിംസിന്റെ സ്യൂ വെർച്യൂ, എലൈൻ കാമറൺ എന്നിവർ നിർമ്മിക്കുന്ന ഈ പരമ്പരയിൽ പിബിഎസിന്റെ മാസ്റ്റർപീസ് ആന്തോളജി പരമ്പരക്കുവേണ്ടി ഡബ്ല്യുജിബിഎച്ച് ബോസ്റ്റണും സഹനിർമ്മാതാവായി നിലകൊള്ളുന്നുണ്ട്. 2001 മുതൽ സംപ്രേഷണം ചെയ്തിട്ടുള്ള ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും കാണപ്പെട്ടിട്ടുള്ളത് ഷെർലക്ക് മൂന്നാം സീസണായിരുന്നു. 200ഓളം പ്രദേശങ്ങളിലേക്ക് ഷെർലക്ക് സംപ്രേഷണാവകാശം വിറ്റിട്ടുമുണ്ട്.
നിരൂപകരിൽ നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ഷെർലക്കിന് ലഭിച്ചിട്ടുള്ളത്. രചനയുടെ ഗുണമേന്മ, സംവിധാനം, അഭിനയം എന്നിവ വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എമ്മി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് ഷെർലക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ധാരാളം പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.