Singin' in the Rain
സിംഗിങ് ഇൻ ദ റെയിൻ (1952)

എംസോൺ റിലീസ് – 3360

Download

488 Downloads

IMDb

8.3/10

ജീൻ കെല്ലിയും സ്റ്റാൻലി ഡൊണനും ചേർന്ന് സംവിധാനം ചെയ്യുകയും ജീൻ കെല്ലിയും ഡെബി റെയ്നോൾഡ്സും നായിക നായകന്മാരായി 1952-ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ-കോമഡി ചിത്രമാണ് “സിംഗിങ് ഇൻ ദ റെയിൻ

ഇരുപതുകളുടെ തുടക്കത്തിൽ ബോളിവുഡ് സിനിമ മേഖല, നിശബ്ദ ചിത്രങ്ങളിൽ നിന്ന് ശബ്ദ ചിത്രങ്ങളിലേക്ക് മാറി ചിന്തിക്കുകയും അതുമൂലം സിനിമ താരങ്ങളുൾപ്പെടുന്ന അണിയറ പ്രവർത്തകർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും പ്രമേയമാക്കി സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് “സിംഗിങ് ഇൻ ദ റെയിൻ” എക്കാലത്തെയും മികച്ച ഗാനങ്ങൾ കൊണ്ട് അതിസമ്പന്നമായ ചിത്രമായിരുന്നാലും, അവതരണം, തിരക്കഥ, നൃത്തം തുടങ്ങിയ മേഖലകളിലും ചിത്രം മികവ് പുലർത്തുന്നു. അര നൂറ്റാണ്ടിന് ഇപ്പുറവും സിംഗിങ് ഇൻ ദ റെയ്നിലെ നൃത്ത ചുവടുകളും അവതരണവുമെല്ലാം ഇന്നും ഒരുപാട് ചിത്രങ്ങൾക്ക് പ്രചോദനമാണ്.

ഗോൾഡൻ ഗ്ലോബ് ഓസ്കാർ നോമിനേഷൻ തുടങ്ങിയ ബഹുമതികൾക്ക് പുറമേ മേയർ എഎഫ്‌ഐയുടെ ഏറ്റവും മികച്ച മ്യൂസിക്കൽ മൂവി ലിസ്റ്റിൽ ചിത്രം ഒന്നാമതെത്തി, 2007-ലെ എക്കാലത്തെയും മികച്ച അമേരിക്കൻ സിനിമകളുടെ പട്ടികയിൽ അഞ്ചാമത്തെ ഏറ്റവും മികച്ച ചലച്ചിത്രമായി “സിംഗിങ് ഇൻ ദ റെയിൻ” റാങ്ക് ചെയ്യപ്പെട്ടു.