Smallfoot
സ്മാൾഫുട്ട് (2018)

എംസോൺ റിലീസ് – 1018

Subtitle

646 Downloads

IMDb

6.6/10

2018ൽ ഇറങ്ങിയ ഒരു 3D അനിമേഷൻ ചിത്രമാണ് സ്മാൾഫുട്ട്. മനുഷ്യരുടെ ഇടയിൽ യെതി അഥവാ ബിഗ്‌ഫൂട്ട് എന്ന സാങ്കൽപ്പികജീവി ഉണ്ടെന്ന വിശ്വാസമുണ്ടല്ലോ. ഇതിന്റെ മറുവശമെന്നോണം യെതികൾക്കിടയിൽ മനുഷ്യൻ അഥവാ സ്മാൾഫുട്ട് എന്ന ഒരു സാങ്കൽപ്പികജീവി ഉള്ളതായി വിശ്വാസം ഉണ്ടെങ്കിലോ? ഇതാണ് സ്മാൾഫുട്ട് എന്ന ചിത്രത്തിന്റെ ആധാരം. ഹിമാലയത്തിൽ മനുഷ്യർ പോകാത്ത ഒരു ഭാഗത്ത് ഒരു കൂട്ടം യെതികൾ താമസമാക്കിയിട്ടുണ്ട്. ഇവരുടെ ജീവിതത്തിൽ മനുഷ്യർ എന്നത് ഒരു സങ്കൽപ്പികജീവി മാത്രം. അങ്ങനെയിരിക്കെ കുഞ്ഞുയെതിയായ മീഗോ വിമാനാപകടത്തിൽ അകപ്പെട്ട ഒരു മനുഷ്യനെ കാണാൻ ഇടയാകുന്നു. സങ്കൽപ്പത്തിൽ മാത്രം ഉള്ള ജീവി സത്യമാണെന്ന് ഗ്രാമവാസികളെ പറഞ്ഞുമനസ്സിലാക്കാൻ അവന് പറ്റുന്നില്ല. കിംവദന്തി പ്രചരിപ്പിച്ചതിന് മിഗോയെ ഗ്രാമത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനമാകുന്നു. അങ്ങനെ അലഞ്ഞുതിരിയുന്നതിനിടയിൽ മീഗോ ഒരു ഡോക്യൂമെന്ററി സംവിധായകനായ പെർസിയെ കണ്ടുമുട്ടുന്നതോടെ ഇരുകൂട്ടരുടെയും സങ്കല്പലോകം യാഥാർഥ്യമാണെന്ന തിരിച്ചറിവിലെത്തുകയാണ്.