എം-സോണ്‍ റിലീസ് – 1075
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Spencer |
പരിഭാഷ | വിജയ് വിക്ടർ |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
ക്രിസ്റ്റഫർ സ്‌പെൻസർ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ എപിക് ബൈബിളിക് ഡ്രാമ ചിത്രമാണ് സൺ ഓഫ് ഗോഡ്. ബൈബിളിൽ പുതിയ നിയമത്തിലെ യേശുവിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. യേശു തന്റെ മുപ്പതാം വയസിൽ ഗലീലിയയിലേക്ക് വരികയും തനിക്കുള്ള ശിഷ്യന്മാരെയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു. തുടർന്ന് അവരുമായി ജനങ്ങളിലേക്ക് ഇറങ്ങി അവരെ പഠിപ്പിക്കുകയും അവർക്ക് അത്ഭുതപ്രവർത്തികൾ കാണിക്കുകയും തനിക്ക് പാപങ്ങൾ ക്ഷമിക്കാൻ കഴിയുമെന്നും താൻ ദൈവപുത്രനാണെന്നും വെളിപ്പെടുത്തുന്നു. അതിലൂടെ വലിയൊരു ജനപിന്തുണ തന്നെ യേശു ഉണ്ടാക്കി. ജനങ്ങൾ യേശുവിന്റെ തങ്ങളുടെ രക്ഷകനായി കണ്ട് അവനെ മിശിഹാ എന്ന് വിളിക്കാൻ തുടങ്ങി. ഇത് അവിടുത്തെ ഫാരിസിയെർക്കും പ്രധാനപുരോഹിതർക്കും ഇഷ്ടമായില്ല. യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനായ യൂദാസിനെ പ്രലോഭിപ്പിച്ച് അവർ യേശുവിനെ ബന്ധിതനാക്കി ക്രൂശിക്കാൻ കൊണ്ടുപോകുന്നു. അതോടെ യേശുവിനെ രക്ഷകനായി കണ്ട ജനങ്ങൾ തന്നെ യേശുവിന് എതിരാകുകയും യേശുവിനെ ക്രൂശിപ്പിക്കുകയും ചെയ്യുന്നു.