Sorry We Missed You
സോറി വീ മിസ്സ്ഡ് യൂ (2019)

എംസോൺ റിലീസ് – 2457

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Ken Loach
പരിഭാഷ: ജെ. ജോസ്
ജോണർ: ഡ്രാമ
Download

750 Downloads

IMDb

7.6/10

Movie

N/A

ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 2019ലെ “സോറി, വി മിസ്സ്ഡ് യൂ”. ലോവര്‍ മിഡില്‍ ക്ലാസിലുള്ള ഒരു കുടുംബത്തിന്റെ ജീവിതത്തിലൂടെ ഗിഗ് ഇക്കോണമിയെപ്പറ്റിയുള്ള ഒരു സാമൂഹ്യവിമര്‍ശനശ്രമമാണ് ഈ സിനിമ. ഒപ്പം കൌമാരക്കാരുടെ പേരന്‍റിംഗ് എന്നൊരു ഉപവിഷയവും സിനിമ സംസാരിക്കുന്നു.
ആത്മാര്‍ഥതയോടെ തൊഴിലെടുത്തു മുന്നോട്ട് പോകുന്ന സത്യസന്ധനായ ഒരാള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ വളരെ റിയലിസ്റ്റിക്കായി ഈ സിനിമയില്‍ ചിത്രീകരിക്കുന്നുണ്ട്. ക്യാപ്പിറ്റലിസ്റ്റ് ഇക്കോണമിയെയാണ് ഇവിടെ സംവിധായകന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. കെന്‍ ലോച്ചിന്റെ മുന്‍ചിത്രങ്ങളിലേതുപോലെ സാമ്പത്തിക അസമത്വത്തിന്റെ ഇരകളുടെ പക്ഷം പിടിക്കുന്ന,
കൃത്യമായ രാഷ്ട്രീയം സംവദിക്കുന്ന സിനിമ.