Source Code
സോഴ്സ് കോഡ് (2011)

എംസോൺ റിലീസ് – 563

2011 ല്‍ പുറത്തിറങ്ങിയ ഒരു മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സോഴ്സ് കോഡ്. സാധാരണ കണ്ടുമടുത്ത ടൈം ട്രാവല്‍ ചിത്രങ്ങളില്‍ വ്യത്യസ്ഥമായ ഒരു പരീക്ഷണമാണ് ഈ ചിത്രം.കത്തിനിൽക്കുന്ന ഒരു ബൾബ് ഓഫ്‌ ആക്കുമ്പോൾ ബൾബിന്റെ പ്രകാശം അവിടെ ഉള്ളത് പോലെ കുറച്ചു സമയം തോന്നാറില്ലേ.? അത് പോലെയാണ് മരണത്തിന് മുൻപുള്ള ഏകദേശം 8 മിനിറ്റ് ദൈർഘ്യമുള്ള ഓർമ്മകൾ തലച്ചോറിൽ സൂക്ഷിച്ചു വയ്ക്കുന്നു. ഇതാണ് സോഴ്സ് കോഡ്. ഈ ആശയമാണ് ചിത്രത്തിൻറെ കാതൽ.

നിങ്ങള്‍ എപ്പോഴെങ്കിലും മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? മരണത്തിന് ശേഷം എന്തായിരിക്കും സംഭവിക്കുക ? ശാസ്ത്രലോകത്തിന് പോലും ഇതിനുത്തരം ഇത് വരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല, വ്യത്യസ്ഥ മതവിശ്വസങ്ങളില്‍ മരണം ശേഷം എന്ത് പറയുന്നുണ്ട്. എന്നാല്‍ സത്യമെന്തന്ന് അറിയണമെങ്കില്‍ മരിക്കണം. എന്നാല്‍ മരിച്ച പോയ ഒരാള്‍ക്ക് ഒരു തിരിച്ച് വരവ് സാധ്യമല്ല!, അതിനാല്‍ തന്നെ അത് ലോകവസാനം വരെ രഹസ്യമായി തുടരും. സോഴ്സ് കോഡ് എന്ന ഈ ചിത്രം കൂട്ടികൊണ്ട് പോകുന്നത് വ്യത്യസ്ഥമായ അനുഭവതലങ്ങളിലേക്കാണ്.

വണ്‍മെന്റിന്‍റെ സീക്രട്ട് മിഷന്‍റെ ഭാഗമായി ക്യാപ്റ്റന്‍ കോള്‍ട്ടര്‍ സ്റ്റീവന്‍സ് ചിക്കാഗോയിലൂടെ കടന്ന് പോകുന്ന കമ്മ്യൂട്ടര്‍ ട്രെയിനിലുളള (പാസഞ്ചര്‍ ട്രെയിന്‍) ഷോണ്‍ ഫെന്‍ട്രസിന്‍റെ മെമ്മറിയിലേക്ക് പ്രവേശിക്കുന്നു, അത് വഴി വന്‍ ബോംബ് സ്ഫോടനം തടയുക എന്നുളളതാണ് ലക്ഷ്യം, എന്നാല്‍ അതായാള്‍ക്ക് മറ്റു ചില കാര്യങ്ങള്‍ കൂടി മനസ്സിലാക്കി കൊടുക്കുന്നു.
നിരവധി പുരസ്കാരങ്ങള്‍ക്ക് ഈ ചിത്രം നോമിനേറ്റ് ചെയ്യപെട്ടിട്ടുണ്. സെന്‍ട്രല്‍ ഓഹിയോ ഫിലിം ക്രിട്ടിക്സ് അസോസ്സിയേഷന്‍റെ മികച്ച തിരക്കഥയ്ക്കുളള അവാര്‍ഡ് ലഭിക്കുകയും ചെയ്തു.