Speed
സ്പീഡ് (1994)

എംസോൺ റിലീസ് – 965

Download

10989 Downloads

IMDb

7.3/10

1994 ല്‍ പുറത്തിറങ്ങിയ ഒരു ക്ലാസിക്ക് ത്രില്ലര്‍ സിനിമയാണ് സ്പീഡ്. കിയാനു റീവ്സ്, സാന്ദ്ര ബുള്ളോക്ക് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയൊരു കൊമേഴ്ഷ്യല്‍ ഹിറ്റ് ആയിരുന്നു. മുപ്പത് മില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച സിനിമ 350 മില്യണ്‍ ഡോളര്‍ വാരിക്കൂട്ടി. ശബ്ദവിഭാഗത്തില്‍ രണ്ട് അക്കാദമി അവാര്‍ഡും ഈ സിനിമ കരസ്ഥമാക്കി.

“ഒരു ബസിലൊരു ബോംബ് വെച്ചിട്ടുണ്ട്. ബസിന്റെ വേഗത മണിക്കൂറിൽ 50 മൈൽ ആയിക്കഴിഞ്ഞാൽ ബോംബ് പ്രവർത്തനസജ്ജമാകും, സ്പീഡ് അമ്പതിന് താഴേക്ക് പോയാൽ അത് പൊട്ടും”. ഇങ്ങനൊരു അവസ്ഥയില്‍ തിരക്കുപിടിച്ച സിറ്റി ഹൈവേയിലൂടെ യാത്രക്കാരെയും കൊണ്ട് കുതിച്ചുപായുന്ന ബസിന്റെ കഥയാണ് സ്പീഡ്. ജീവന്‍ കയ്യില്‍പ്പിടിച്ചുള്ള മരണപ്പാച്ചിലില്‍ അവരുടെ അതിജീവനശ്രമങ്ങളാണ് ബാക്കിയുള്ള സിനിമ. ഓരോ നിമിഷവും ഉദ്വേഗജനകമായി മുന്നോട്ടുപോകുന്ന സിനിമ എല്ലാവരെയും ത്രില്ലടിപ്പിക്കുമെന്നതില്‍ സംശയമില്ല. പലരുടെയും ചൈല്‍ഹുഡ് നൊസ്റ്റാള്‍ജിയ ആയ സിനിമ കൂടിയാണ് സ്പീഡ്.

“രണ്ട് വെര്‍ഷനുള്ള സബ്ടൈറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്. യിഫി വെര്‍ഷനും റീമാസ്റ്റേര്‍ഡ് വെര്‍ഷനും. നിങ്ങള്‍ ഉപയോഗിക്കുന്ന സിനിമാ ഫയലിനനുസരിച്ചുള്ള സബ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.”