എം-സോണ്‍ റിലീസ് – 398
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Tom McCarthy |
പരിഭാഷ | ജിന്‍സ് നല്ലേപറമ്പന്‍ |
ജോണർ | ബയോഗ്രഫി , ക്രൈം, ഡ്രാമ |
2001ൽ ബോസ്റ്റൺ ഗ്ലോബിൽ പുതിയതായി ചാർജെടുത്ത എഡിറ്റർ മാർറ്റി ബരോൺ പത്രത്തിന്‍റെ ഇൻവെസ്റ്റിഗെറ്റിവ് ടീമായ സ്‌പോട്ട്‌ലൈറ്റിനെ സമീപിക്കുന്നത് പുരോഹിതന്മാർക്കെതിരായ പീഡനകേസ് ഒതുക്കിതീർത്തത് കത്തോലിക സഭയാണ് എന്ന ഒരാരോപണത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ചറിയുക എന്ന ആവശ്യവുമായാണ്.അവരുടെ അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.പുരോഹിതന്മാരെ കത്തോലിക്കാസഭ സംരക്ഷിച്ചുപിടിക്കുകയും പണവും സ്വാധീനവുമുപയോഗിച്ച് നിയമത്തെയും മാധ്യമങ്ങളെയും സഭ നിശബ്ദമാക്കി.ബൊസ്റ്റണിൽ മാത്രം തൊണ്ണൂറോളം വൈദികർ പീഡകാരായി ഉണ്ടായിരുന്നു എന്ന് വെളിവായി.അന്വേഷണം മുന്നോട്ടുപോകുമ്പോളാണ് 9/11 അവർക്ക് വിലങ്ങുതടിയാവുന്നത്. ടോം മക്കാർത്തിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും ജോഷ് സിങ്ങറും ചേർന്നാണ്.തിരകഥയുടെ ശക്തി എന്താണെന്ന് നമ്മള്‍ ഈ സിനിമയിലൂടെ മനസിലാക്കും.. അഭിനേതാക്കൾ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. മാർക്ക് റഫല്ലോയുടെയും മൈക്കിൽ കീറ്റന്റെയും കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഇനി സ്‌പോട്ട്‌ലൈറ്റിനായിരിക്കും പ്രഥമസ്ഥാനം. ലീവ് ഷ്രെബരിന്റെ വ്യത്യസ്തമായ വേഷം മികച്ചു നിന്നു.എണ്‍പത്തിയെട്ടാമത് ഓസ്കര്‍ പുരസ്കാരങ്ങളില്‍ ‘സ്പോട്ട്ലൈറ്റ്’ മികച്ച ചിത്രത്തിനും മികച്ച ഒറിജിനല്‍ തിരക്കഥക്കുമുള്ള ഓസ്കാര്‍ കരസ്ഥമാക്കി