Star Wars : Episode VI - Return of the Jedi
സ്റ്റാർ വാർസ് : എപിസോഡ് VI - റിട്ടേൺ ഓഫി ദി ജെഡൈ (1983)

എംസോൺ റിലീസ് – 821

്റ്റാർ വാർസ് മൂന്നാമത്തെ സിനിമ 1983 ലാണ് ഇറങ്ങുന്നത്. ഗാലക്ടിക് സാമ്രാജ്യം ഒരു പുതിയ ഡെത്ത് സ്റ്റാർ പണിയുകയാണ്. ഇതിന്റെ പണി കാണാനായി ചക്രവർത്തിയായ പാൽപടിൻ വരുന്നു. പാൽപടിനെ സ്വീകരിക്കാനായി വേടർ ഒരുങ്ങുന്നു. ലൂക്കും മറ്റു ജെഡൈമാരും കൂടി പാൽപടിൻ ഉള്ള സമയം നോക്കി ഡെത്ത് സ്റ്റാർ ഇനെ ആക്രമിച്ചു നശിപ്പിക്കാൻ തീരുമാനിക്കുന്നു. അവസാനം പാൽപടിൻ കണ്ടു നിൽക്കെ ലൂക്ക് വേടരിനെ തോല്പിക്കുന്നു. പാൽപടിൻ ലൂക്കിനോട് തന്റെ കൂടെ ചേരാൻ പറയുന്നു. എന്നാൽ ലൂക്ക് തന്റെ അച്ഛനെ കൊല്ലാനോ ഡാർക്ക്‌ സൈഡ്ലോട്ടു മാറാനോ താല്പര്യം കാണിക്കുന്നില്ല. കോപാകുലനായ പാൽപടിൻ ലൂകിനെ കൊല്ലാൻ ശ്രമിക്കുന്നു. എന്നാൽ മകനോടുള്ള സ്നേഹം കാരണം അത് കണ്ടു നിൽക്കാനകാത്ത വേടർ പാൽപടിനെ തടഞ്ഞു. പക്ഷെ ഇത് മൂലം വെടറിനു തന്റെ ജീവൻ നഷ്ടമാകുന്നു. പക്ഷെ മരിക്കുന്നതിനു മുൻപ് വേടർ വീണ്ടും നല്ലവനായ ആനകിൻ ആകുന്നു.