• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Stranger Things – Season 2 / സ്ട്രേഞ്ചർ തിങ്‌സ് – സീസൺ 2 (2017)

September 13, 2018 by Vishnu

എം-സോണ്‍ റിലീസ് – 828

പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷഇംഗ്ലീഷ്
ക്രിയേറ്റര്‍സ്Matt Duffer, Ross Duffer
പരിഭാഷആര്യ നക്ഷത്രക്
ജോണർഡ്രാമ, ഫാന്റസി, ഹൊറർ

8.8/10

Download

സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്‌. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ്‌ ഹാർബർ, ഫിൻ വൂൾഫ്ഹാർഡ് , മില്ലി ബോബി ബ്രൗൺ, ഗറ്റൻ മാതറാസ്സോ, കേലബ് മക്ലോഗ്ലിൻ, നടാലിയ ഡയർ, ചാർലി ഹെയ്ടൺ, കാര ബുവോനൊ, മാത്യൂ മൊഡിൻ, നോഹ ഷ്നാപ്പ്, ജോ കീറി തുടങ്ങിയവർ അഭിനയിക്കുന്നു.
1980 കളിൽ ഇന്ത്യാനയിലെ സാങ്കൽപ്പിക പട്ടണമായ ഹോക്കിൻസിലാണ് കഥ നടക്കുന്നത്. പട്ടണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളെ തുടർന്ന് ഒരു ബാലൻ അപ്രത്യക്ഷമാകുന്നു. തുടർന്ന് അവന്‍റെ അമ്മ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് നടത്തുന്ന അന്വേഷണവും,അതിനു അമാനുഷിക സിദ്ധിയുള്ള ഒരു പെൺകുട്ടി നൽകുന്ന സഹായവുമാണ് ആദ്യ സീസണിലെ ഇതിവൃത്തം.
അമാനുഷിക ഘടകങ്ങൾ ഉൾപ്പെട്ട ഒരു അന്വേഷണാത്മക പരമ്പര എന്ന നിലയിൽ ആണ് നിർമാതാക്കളായ ദഫർ ബ്രദേഴ്‌സ് സ്ട്രേഞ്ചർ തിങ്സ് വികസിപ്പിച്ചിരിക്കുന്നത്. 1980 കളിൽ നടക്കുന്നത് ആയി ചിത്രീകരിച്ച പരമ്പരയിൽ ആ കാലഘട്ടത്തിലെ ജനപ്രിയ സാംസ്കാരിക ഘടകങ്ങൾ നിരവധി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ്, ജോൺ കാർപ്പെന്റർ, സ്റ്റീഫൻ കിങ് തുടങ്ങിയ പ്രമുഖരുടെ ആ കാലഘട്ടത്തിലെ ചലച്ചിത്ര, സാഹിത്യസൃഷ്‌ടികൾ പരമ്പരയ്ക്ക് ഒരു പ്രചോദനമായിട്ടുണ്ട്.
2016 ജൂലൈ 15ന് പരമ്പരയുടെ ആദ്യ സീസൺ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. അഭിനയം, ശബ്ദലേഖനം, സംവിധാനം, രചന, കഥാപാത്രങ്ങൾ എന്നിവയുടെ മികവിന് സ്ട്രേഞ്ചർ തിങ്സ് നിരൂപകപ്രശംസ നേടി. ധാരാളം അവാർഡുകളും നാമനിർദ്ദേശങ്ങളും പരമ്പര നേടി. മികച്ച പരമ്പരയ്ക്കുള്ള അവാർഡ് ഉൾപ്പെടെ 18 പ്രൈം ടൈം എമ്മി അവാർഡ് നാമനിർദേശങ്ങൾ ആ വർഷം പരമ്പര നേടി.
നെറ്റ്ഫ്ലിക്സ് ഒരിക്കലും അവരുടെ ഒറിജിനൽ പരമ്പരകളുടെ കാഴ്ചക്കാരുടെ എണ്ണം വെളിപ്പെടുത്തുന്നില്ല. അതിനാൽ സിംഫണി ടെക്നോളജി ഗ്രൂപ്പ് എന്ന കമ്പനി ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റോൾ ചെയ്ത ഒരു സോഫ്റ്റ്‌വെയർ മുഖേന പ്രോഗ്രാമിന്റെ ശബ്ദം വിശകലനം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. സിംഫണി ശേഖരിച്ച വിവരങ്ങൾ അനുസരിച്ച്, പുറത്തിറങ്ങി ആദ്യ 35 ദിവസത്തിനുള്ളിൽ, സ്ട്രേഞ്ചർ തിങ്‌സ് അമേരിക്കയിൽ 18-49 വയസ്സിനിടയിൽ പെട്ട 14.07 ദശലക്ഷം പേര് കണ്ടതായി പറയുന്നു. ഇതോടെ ഫുള്ളർ ഹൗസിന്റെ ഒന്നാം സീസണിനും ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്കിന്റെ നാലാം സീസണിനും ശേഷം യു.എസിൽ ഏറ്റവും കൂടുതൽ കണ്ട മൂന്നാമത്തെ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയായി സ്ട്രേഞ്ചർ തിങ്‌സ് മാറി.
സ്‌ട്രേഞ്ചർ തിങ്സ് ഒന്നാമത്തെ സീസൺ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് സീസൺ 2. തിരിച്ചു വന്നതിനു ശേഷം വിൽ കൂട്ടുകാരുടെ കൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരും. മുൻപത്തേത് പോലെ തന്നെ അവൻ അവരുടെ കൂടെ സ്‌കൂളിൽ പോവുകയും കളിച്ചു നടക്കുകയും ചെയ്യും. ഹോക്കിൻസ് ലാബിലുള്ളവരുടെ നിർബന്ധം പ്രകാരം വില്ലിന്റെ തിരോധാനത്തിന് പിന്നിലുള്ള രഹസ്യങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുള്ളവരല്ലാതെ മറ്റാർക്കും അറിയാത്ത രഹസ്യമായി തുടർന്നു. മറ്റുള്ളവരുടെ അറിവിൽ വില്ലിനെ കാട്ടിൽ കാണാതെ പോയതാണ്. അതേസമയം വില്ലിനെയും മറ്റുള്ളവരെയുമെല്ലാം രക്ഷിക്കുന്നതിന്റെ കൂടെ നഷ്ടപ്പെട്ടു പോയ എല്ലിന്റെ തിരിച്ചുവരവിന് വേണ്ടി, ആ ശബ്ദം കേൾക്കാൻ ദിവസങ്ങളെണ്ണി എല്ലാ ദിവസവും റേഡിയോക്ക് കാതോർത്തിരിക്കുകയായിരുന്നു മൈക്ക്. ഡസ്റ്റിനും ലൂക്കാസും അവരുടെ ക്ലാസിൽ പുതിയതായി വന്ന മാക്സ് എന്ന പെൺകുട്ടിക്ക് പിന്നാലെയുമാണ്. പക്ഷേ അപ്സൈഡ് ഡൗണിൽ നിന്ന് തിരിച്ചു വന്ന വിൽ പഴയതുപോലെ ആയിരുന്നില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദുസ്വപ്നങ്ങളും ഭീകര കാഴ്ചകളും അവനെ പിന്തുടർന്നു. അപ്‍സൈഡ് ഡൗണിൽ നിന്നും വില്ലിനെ മറ്റൊരാളും നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു. ഡെമഗോർഗനേക്കാൾ ശക്തനും അപകടകാരിയുമായ ആ ശത്രുവിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്നതും കാണാതായ എലവന് എന്ത് സംഭവിച്ചു എന്നെല്ലാമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സീസൺ 2.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Drama, English, Fantasy, Horror, Web Series Tagged: Arya Nakshathrak

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]