Strangers on a Train
സ്ട്രേഞ്ചേഴ്സ് ഓൺ എ ട്രെയ്ൻ (1951)

എംസോൺ റിലീസ് – 840

Download

844 Downloads

IMDb

7.9/10

ഒരു ട്രെയിൻ യാത്രയ്ക്കിടെ ആണ് ടെന്നീസ് കളിക്കാരനായ ഗൈ ഹൈനെസ്, ബ്രൂണോ ആന്റണിയെ പരിചയപ്പെടുന്നത്. തന്റെ സഹപ്രവർത്തകന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്ന് ചെല്ലുന്നതിൽ പ്രത്യേക കഴിവുള്ള ബ്രൂണോ അധികം താമസിയാതെ തന്നെ ഗൈയുമായി അടുക്കുകയാണ്. ഒരുപാട് മാനസിക വൈകാരിക പ്രശ്നങ്ങളിലൂടെ കടന്നുപോവുന്ന ഗൈക്ക് ബ്രൂണോയെ കുറിച്ചുള്ള ഏകദേശ ചിത്രം ലഭിക്കുന്നത് ,തന്റെ പ്രശ്നങ്ങൾ തീർക്കാൻ സഹായിക്കാം എന്നവൻ പറയുമ്പോഴാണ്. എന്നാൽ അതിന് അവൻ കണ്ടെത്തിയ വഴി പേടിപ്പെടുത്തുന്നത് ആയിരുന്നു. പട്രീഷ്യ ഹൈസ്‌മിത്തിന്റെ ഇതേപേരിലുള്ള വിഘ്യാത നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ഹിച്ച്‌കോക്ക് ചിത്രം.