എം-സോണ്‍ റിലീസ് – 2101

ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Big Shoe Productions, Inc. |
പരിഭാഷ | ബിനീഷ് എം എന്‍, മിഥുൻ. ഇ. പി, അഭി ആനന്ദ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
ഡോക്ടർ അബ്ബി അർക്കെയ്നും സംഘവും തന്റെ സ്വദേശമായ ലൂസിയാനയിൽ പകർച്ചവ്യാധിയെക്കുറിച്ച് അന്വേഷിക്കാൻ വരുന്നു. എന്നാൽ അവർക്ക് നേരിടേണ്ടി വരുന്നത് രോഗത്തിന്റെ ഭീകരതയെ മാത്രമായിരുന്നില്ല, മറിച്ച് അവിടുത്തെ ചതുപ്പിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ പല രഹസ്യങ്ങളെയുമായിരുന്നു.
വിഖ്യാതമായ DC എന്റർടെയ്ൻമെന്റ്സും വാർണർ ബ്രെദേഴ്സും ചേർന്ന് നിർമ്മിച്ച ഈ അമേരിക്കൻ സൂപ്പർഹീറോ ഹൊറർ സീരീസ് ആദ്യ എപ്പിസോഡ് മുതൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതിൽ വിജയിച്ചിരിക്കുന്നു.
ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിൽ നിർമിച്ച ഈ സീരീസിൽ പ്രധാന കഥാപാത്രമായ ഡോക്ടർ ആർക്കെയ്നെ ക്രിസ്റ്റൽ റീഡ് അവതരിപ്പിച്ചിക്കുന്നു. പ്രശസ്ത സംവിധായകൻ ജെയിംസ് വാൻ നിർമ്മാതാക്കളിൽ ഒരാളാണ്.