The ABC Murders
ദി എബിസി മർഡേഴ്സ് (2018)

എംസോൺ റിലീസ് – 1400

Download

964 Downloads

IMDb

6.6/10

അഗതാ ക്രിസ്റ്റിയുടെ ഏറ്റവും പ്രശസ്തമായ കഥകളിൽ ഒന്നാണിത്. ഒഫീഷ്യൽ ആയും അല്ലാതെയും ഈ കഥ പലതവണ പല ഭാഷകളിൽ പറഞ്ഞിട്ടുണ്ട്. BBC വീണ്ടും അഗതാ ക്രിസ്റ്റിയുടെ കഥകൾ മിനി സീരീസ് ആയി ചെയ്തു വരികയാണ്. അതിൽ 2018 ൽ ഇറങ്ങിയ 3 എപ്പിസോഡുള്ള ഒരു മിനി സീരീസ് ആണ് ഇത്.

പൊയ്‌റോട്ട് എന്ന ബുദ്ധിരാക്ഷസ്സനായ ഡിറ്റക്റ്റീവിന്റെ പ്രതാപകാലം ഏതാണ്ട് അവസാനിച്ചു. പോലീസുകാർക്ക് അദ്ദേഹത്തോട് അവജ്ഞയും പുച്ഛവും മാത്രം. ഒപ്പം ബെൽജിയത്തിൽ ജർമ്മനിയുടെ സൈന്യം പാഞ്ഞ് കയറിയപ്പോൾ ഒരു അഭയാർത്ഥിയായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയ പൊയ്റോട്ടിന് 19 വർഷങ്ങൾക്ക് ശേഷവും ഒരു വിദേശി എന്ന നിലയിൽ മറ്റുള്ളവർ കാണുന്നത് കൊണ്ടുള്ള മാനസിക സംഘർഷങ്ങളും ചർച്ച ചെയ്യുകയാണ് ഈ സീരീസിൽ. ഇത്തവണ കേസ് വളരെ ഗൗരവമുള്ളതാണ്. പൊയ്‌റോട്ടിനെ വെല്ലുവിളിക്കുന്നത് അദ്ദേഹത്തിന്റെ ഭൂതകാലം അറിയാവുന്ന ഒരാൾ നടത്തുന്ന അക്ഷരമാല ക്രമത്തിലുള്ള കൊലപാതകങ്ങൾ ആണ്. ഒരു സന്ദർഭത്തിൽ സ്വന്തം കഴിവിൽ അങ്ങേയറ്റം അഭിമാനം കൊള്ളുന്ന പൊയ്‌റോട്ടിന് പോലും തന്റെ കഴിവുകൾ പോരാ എന്നും, തനിക്ക് ദൈവത്തിന്റെ കഴിവുകളിൽ പോലും സംശയമുണ്ടെന്നും പറയാൻ കാരണമായ ഒരു കേസിന്റെ ചുരുൾ അഴിയുകയാണ്. ഒപ്പം പൊയ്‌റോട്ടിന്റെ ഭൂതകാലത്തെ രഹസ്യങ്ങളും.