The Birds
ദ ബേഡ്‌സ് (1963)

എംസോൺ റിലീസ് – 353

Download

1131 Downloads

IMDb

7.6/10

ഹിച്ച്‌കോക്കിന്റെ മികച്ച ചിത്രങ്ങൾ പലതും ഡോഫനെ ദു മൊരിയർ എഴുതിയ കഥകളെ ആസ്പദമാക്കിയാണ്. അക്കൂട്ടത്തിൽ പെടുന്ന ഒന്നാണ് 1963ൽ ഇറങ്ങിയ ഹൊറർ ചിത്രമായ ബേഡ്‌സ്. പൊതുവെ നിരുപദ്രവകാരികൾ എന്ന് നമ്മൾ കരുതുന്ന പക്ഷികളെ ഉപയോഗിച്ച് ഒരു ഹൊറർ ചിത്രം എടുക്കണമെങ്കിൽ മാസ്റ്റർ ആയ ഹിച്ച്‌കോക്ക് തന്നെ വേണം.
കാലിഫോർണിയയിലെ ഒരു കടലോര പട്ടണത്തിൽ പലതരം പക്ഷികൾ കാരണമില്ലാതെ മനുഷ്യരെ ആക്രമിക്കാൻ തുടങ്ങുന്നു. പക്ഷികൾ ആയതിനാൽ ആദ്യമൊക്കെ ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണുന്ന തദ്ദേശവാസികൾ പതുക്കെ ആക്രമണത്തിന്റെ തീവ്രത അറിയുകയാണ്. നമുക്ക് ചുറ്റും ഒരുപാടുള്ള, നമ്മൾ പൊതുവെ ശ്രദ്ധ ചെലുത്താത്ത ജീവജാലങ്ങൾ നമുക്കെതിരെ തിരിഞ്ഞാൽ എന്ത് സംഭവിക്കും എന്നത് വളരെ വ്യക്തതയോടെ കാണിച്ചിട്ടുണ്ട്. ഇതിൽ നഗരത്തിന് നേരെ പക്ഷികളുടെ കൂട്ടത്തോടെയുള്ള ആക്രമണം കാണിക്കുന്ന സീൻ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ “സിനിമയിലെ ഏറ്റവും ഭയാനകമായ 100 നിമിഷങ്ങൾ ” എന്ന പട്ടികയിൽ ഇടം നേടിയതാണ്.
മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്ന ചിത്രങ്ങൾ ഇന്ന് ഒരുപാട് സാധാരണമാണെങ്കിലും അതിനൊക്കെ എത്രയോ മുൻപ് അത്തരത്തിലൊരു ചിത്രം ഉണ്ടാക്കിയ ഹിച്ച്‌കോക്ക് “മാസ്റ്റർ ഓഫ് സസ്പെൻസ്” എന്ന പേര് ഊട്ടിയുറപ്പിക്കുകയാണ് ഈ മാസ്റ്റർപീസിലൂടെ.