എം-സോണ്‍ റിലീസ് – 1962

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Winston Azzopardi |
പരിഭാഷ | റമീസ്. സീ വി |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
കടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഓട്ടോമാറ്റിക് ബോട്ടിൽ ഒരാൾ കുടുങ്ങി പോകുന്നതും, പിന്നീടുള്ള അയാളുടെ അതിജീവനത്തിന്റെ കഥയുമാണ് 2018ൽ പുറത്തിറങ്ങിയ ദി ബോട്ട് എന്ന ചിത്രം.
ഒരേയൊരു കഥാപാത്രം, അവസാന സീൻ വരെ ത്രിൽ അടിപ്പിക്കുന്ന സംഭവങ്ങൾ ഒക്കെയായി മനോഹരമായ ഒരു ചിത്രമാണിത്.
ക്യാമറകൊണ്ടുള്ള വിസ്മയമാണ് സിനിമയിലുടനീളം, കടൽക്കാഴ്ചകളോടൊപ്പം ത്രില്ലടിപ്പിക്കുന്ന സ്വീക്കൻസുകളും പശ്ചാത്തല സംഗീതവും കൊണ്ട് സംപുഷ്ടമാണ് സിനിമ