എം-സോണ്‍ റിലീസ് – 1843

ഭാഷ | ഇംഗ്ലിഷ് |
സംവിധാനം | Phillip Noyce |
പരിഭാഷ | രാഗേഷ് രാജൻ |
ജോണർ | ക്രൈം, ഡ്രാമ, ഹിസ്റ്ററി |
ഡെൻസൽ വാഷിംഗ്ടണും ആഞ്ജലീന ജോളിയും അഭിനയിച്ച, 1999 ഇൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ത്രില്ലറാണ് ദി ബോൺ കളക്ടർ. ജെഫ്രി ഡീവറിന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. ന്യൂയോർക്ക് നഗരത്തിൽ വച്ച് ഒരു ടാക്സിയിൽ കയറിയ ദമ്പതികളെ കാണാതാവുന്നു. അതിൽ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് തല മാത്രം പുറത്താക്കി കുഴിച്ചിട്ട രീതിയിൽ കാണപ്പെടുന്നു. ഒന്നിന് പുറകെ ഒന്നായി കൊലപാതകങ്ങൾ പിന്നെയും അരങ്ങേറുന്നു. ഓരോ കൊലപാതകത്തിന് ശേഷവും അടുത്തതിലേയ്ക്കുള്ള സൂചനകൾ കൊലപാതകി സംഭവസ്ഥലത്ത് ഉപേക്ഷിക്കുന്നു.
കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്നത് ഫോറൻസിക് വിദഗ്ധനായ ലിങ്കൺ റൈമാണ്. ഒരു അപകടത്തിൽ പെട്ട് ഇരുകാലുകൾക്കും കൈകൾക്കും ചലനശേഷി നഷ്ടപ്പെട്ട അദ്ദേഹത്തിന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാവില്ല. റൈമും അദ്ദേഹത്തിന്റെ സഹായിയായ അമേലിയ എന്ന സാധാരണ പട്രോൾ പൊലീസുകാരിയും ചേർന്ന് നടത്തുന്ന അന്വേഷണമാണ് സിനിമ.