എംസോൺ റിലീസ് – 3184

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Nicholas Mastandrea |
പരിഭാഷ | അഷ്‌കർ ഹൈദർ |
ജോണർ | ആക്ഷൻ, കോമഡി, ഹൊറർ |
നിക്കോളാസ് മാസ്റ്റന്ദ്രീയ സംവിധാനത്തിൽ 1996 ൽ പുറത്തിറങ്ങിയ നാച്ചുറൽ ഹൊറർ മൂവിയാണ് ദ ബ്രീഡ്.
രണ്ടു സഹോദരന്മാർ (മാറ്റ് & ജോൺ) സുഹൃത്തുക്കളോടൊപ്പം അങ്കിൽ അവർക്കായി നൽകിയ വീട്ടിലേക്ക് ഒരാഴച്ചത്തെ അവധി ആഘോഷിക്കാൻ വരുന്നു. ഈ വീട് സ്ഥിതി ചെയ്യുന്നതൊരു ഒറ്റപെട്ട ദ്വീപിലാണ്. മനുഷ്യ വാസം തീരെ ഇല്ലാത്ത ആ ദ്വീപിൽ അങ്കിൾ എങ്ങനെ ഒറ്റക്ക് താമസിച്ചു എന്നതൊരു അത്ഭുതമാണെങ്കിലും, മരിച്ചു പോയ അദ്ദേഹത്തിന്റെയും അവരുടെ തന്നെ കുട്ടികാലത്തെയും ഓർമകൾ പുതുക്കാമെന്നതും അവധി ആഘോഷിക്കുന്നതിനോടൊപ്പം തന്നെ അവർ വിചാരിച്ചു. എന്നാൽ കാര്യങ്ങൾ അവർ കരുതിയത് പോലെ ആയിരുന്നില്ല.
അവരെ കൂടാതെ ദ്വീപിൽ വേറെ ചിലതും ഉണ്ടായിരുന്നു. ‘ഒരുപറ്റം നായ്ക്കൾ ‘ സാദാരണ നായ്കളേകാൾ ആക്രമണോത്സുകതയും ബുദ്ധി ശക്തിയും അധികമുള്ളവർ. ആക്രമിക്കപ്പെട്ടവരെ ഒരു പരിധി വരെ നിയന്ത്രിക്കാൻ വരെ കഴിയുന്നവർ. നായ്കളെ പറ്റിയുള്ള രഹസ്യം കണ്ടെത്താൻ ജോണിനും കൂട്ടവർക്കും കഴിയുമോ? നായ്ക്കളുടെ ആക്രമണത്തിൽ നിന്നും ഇവർക്ക് രക്ഷപ്പെടാൻ സാധിക്കുമോ?