എം-സോണ്‍ റിലീസ് – 1170
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Andrew Adamson |
പരിഭാഷ | അക്ഷയ് ഗോകുലം |
ജോണർ | അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി |
Info | 9CD4AB2FC35E8F9C9468035F6FFEE1FBBCC7B457 |
രണ്ടാം ലോകമഹായുദ്ധക്കെടുതികളിൽ നിന്നും രക്ഷപ്പെട്ട് വരുന്ന നാലു സഹോദരങ്ങൾ താമസിക്കാനായി എത്തിച്ചേരുന്നത് ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിലെ ഒരു വലിയ ബംഗ്ലാവിൽ ആണ്.അവരുടെ അകന്ന ബന്ധുവായ പ്രൊഫസറും ജോലിക്കാരിയും മാത്രമാണ് ആ വലിയ വീട്ടിലെ താമസക്കാർ. ലൂസി എന്ന ഇളയകുട്ടി കളിക്കുന്നതിനിടയിൽ ഒരു അലമാരയിൽ കയറി ഒളിക്കുന്നു. എന്നാൽ അത് മറ്റൊരു ലോകത്തേക്ക് ഉള്ള ഒരു ഗേറ്റ് വേ ആയിരുന്നു. നാർനിയ എന്ന മിഡീവൽ യുഗത്തിലാണ് അവർ എത്തിച്ചേരുന്നത്. മഞ്ഞ് മൂടിക്കിടക്കുന്ന നാർനിയ എന്ന രാജ്യവും അവിടെ അടക്കിഭരിക്കുന്ന ഒരു ദുർമന്ത്രവാദിനിയുമാണുള്ളത്.
രണ്ടു ലോകങ്ങളും തമ്മിൽ സമയയവ്യത്യാസം ഉണ്ട്. നാർനിയയിലെ നൂറു കണക്കിനു വർഷങ്ങൾ ഭൂമിയിലെ ഒരു നിമിഷം പോലും ഇല്ല. മൂന്ന് ഭാഗങ്ങൾ ഉണ്ട് ഈ സിനിമയ്ക്ക്. ഫാന്റസിയുടെയും നന്മയുടെയും കഥകളാണ് മൂന്നും. നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന, സംത്യപ്തി തരുന്ന ഫീൽഗുഡ് സിനിമയാണ് നാർനിയ.
കടപ്പാട് : രാകേഷ് റോസ്