The Colony
ദി കോളനി (2013)
എംസോൺ റിലീസ് – 2167
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Jeff Renfroe |
പരിഭാഷ: | അഭിജിത്ത് എം. ചെറുവല്ലൂർ |
ജോണർ: | ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
ലോകം മുഴുവനും മഞ്ഞാൽ മൂടി കിടക്കുന്നു. ജീവൻ നിലനിർത്താൻ വേണ്ടി ആളുകൾ കുറച്ച് പേരായി ഓരോ കോളനിയായി വസിക്കുന്നു. എന്നാൽ അങ്ങോട്ട് നരഭോജികളായ മനുഷ്യർ വന്നാലോ.അവർ എങ്ങനെ അത് അതിജീവിക്കുമെന്ന് കണ്ടറിയൂ. വളരെ വേഗത്തിൽ ഒന്നരമണിക്കൂർ കൊണ്ട് കഥ പറഞ്ഞു തീർക്കുന്ന ഒരു ചിത്രം. ശ്വാസം അടക്കിപ്പിടിച്ചു കണ്ടു് തീർക്കാവുന്ന രംഗങ്ങൾ സിനിമയിൽ സമ്പന്നാണ്. ത്രില്ലെർ സിനിമ ഇഷ്ടപെടുന്നവർക്കും സർവൈവൽ സിനിമ ഇഷ്ടപെടുന്നവർക്കും തീർച്ചയായും ഒരു പോലെ കണ്ട് ആസ്വദിക്കാവുന്ന ഒരു കിടു സർവൈവൽ ത്രില്ലെർ ചിത്രം തന്നെയാണ് ദി കോളനി.