The Count of Monte Cristo
ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ (2024)

എംസോൺ റിലീസ് – 3441

Download

12957 Downloads

IMDb

7.6/10

Movie

N/A

അലക്സാണ്ടർ ഡ്യൂമയുടെ ലോകപ്രശസ്ത നോവലായ ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയെ ആധാരമാക്കിക്കൊണ്ട്, 2024-ൽ ഇറങ്ങിയ ഫ്രഞ്ച് സിനിമയാണ് ‘ലെ കോംട് ഡെ മോണ്ടിക്രിസ്റ്റോ‘. നാവികനായ ഡാന്റിസ് എന്ന ചെറുപ്പക്കാരനെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി സമൂഹത്തിലെ ചില ഉന്നതർ കെണിയിൽപ്പെടുത്തി ജയിലിലടയ്ക്കുന്നു. ഉദ്വേഗഭരിതമായ ജയിൽചാട്ടത്തിനൊടുവിൽ തന്നെ വഞ്ചിച്ചവരോട് പ്രതികാരം ചെയ്യുകയാണ് അയാൾ.

ബോക്സോഫീസിൽ വലിയ വിജയമായിമാറിയ ചിത്രം ആദ്യം ക്യാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ നിരൂപകപ്രശംസ നേടുകയും ചെയ്തിരുന്നു. ഒത്തിരി സംഭവവികാസങ്ങൾ അടങ്ങിയിരിക്കുന്ന ബൃഹത്തായ നോവലിന്റെ സത്ത പൂർണ്ണമായും ഉൾക്കൊണ്ടിട്ടുള്ള മികച്ച ചലച്ചിത്രാവിഷ്കാരമായാണ് പലരും ഈ സിനിമയെ വിലയിരുത്തുന്നത്.